വീട്ടമ്മ വെ​േട്ടറ്റ്​ മരിച്ച നിലയിൽ

TDD6-seleena 38 അടിമാലി: സാമൂഹിക പ്രവർത്തകയും കൗൺസലറുമായ യുവതിയെ വീട്ടുമുറ്റത്ത് ദുരൂഹ സാഹചര്യത്തിൽ വെേട്ടറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഇരുമ്പുപാലം പതിനാലാംമൈൽ ചെരുവിളയിൽ പുത്തൻവീട്ടിൽ സിയാദി​െൻറ ഭാര്യ സെലീനയാണ് (38) കൊല്ലപ്പെട്ടത്. സിയാദ് മീൻകച്ചവടം കഴിഞ്ഞ് രാത്രിയോടെ എത്തിയപ്പോൾ സെലീനയെ കൊല്ലപ്പെട്ട നിലയിൽ കാണുകയായിരുന്നെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം പുറത്തറിയുന്നത്. സെലീന വിദ്യാർഥികൾക്കും മറ്റുള്ളവർക്കും കൗൺസലിങ് നടത്തുകയും പൊതുപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. മക്കൾ: അബ്ദുറഫീഖ്, ആഷിഖ്. ഇരുവരും ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. സെലീനയും ഭർത്താവ് സിയാദും മാത്രമാണ് വീട്ടിൽ താമസം. പച്ചമീൻ കച്ചവടത്തിനു പുറമെ ടാക്സി -ഓട്ടോ ഡ്രൈവറായും പോയിരുന്നു. സിയാദിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.