കൊച്ചി: കെട്ടിട നിർമാണ കമ്പനിയിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണർ അടക്കം മൂന്ന് പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ഐ.ഐ.എമ്മിെൻറ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന കെ.കെ. ബിൽഡേഴ്സിൽനിന്ന് കൈക്കൂലി വാങ്ങവെ സി.ബി.െഎയുടെ പിടിയിലായ ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണർ എ.കെ. പ്രതാപ്, അസി.ലേബർ കമീഷണർ ഡി.എസ്. ജാദവ്, ലേബർ എൻഫോഴ്സ്മെൻറ് ഓഫിസർ സി.പി. സുനിൽ കുമാർ എന്നിവർക്കെതിരെയാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് ഇൻസ്പെക്ടർ പി.െഎ. അബ്ദുൽ അസീസ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതി മുമ്പാകെ കുറ്റപത്രം നൽകിയത്. പ്രതികൾക്ക് കൈക്കൂലി നൽകിയ കെ.കെ. ബിൽഡേഴ്സിെൻറ എച്ച്.ആർ മാനേജർ പി.കെ. അനീഷിനെ സി.ബി.െഎ മാപ്പുസാക്ഷിയാക്കി. തൊഴിലാളികൾക്ക് മതിയായ വേതനം, താമസ സൗകര്യം എന്നിവ ഒരുക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതലയാണ് ചീഫ് ഡെപ്യൂട്ടി ലേബർ കമീഷണർക്കുണ്ടായിരുന്നത്. എന്നാൽ, പ്രതികൾ ഗൂഢാലോചന നടത്തി സ്ഥാപനങ്ങളിൽനിന്ന് വൻതോതിൽ കൈക്കൂലി വാങ്ങിയതായാണ് സി.ബി.ഐ കണ്ടെത്തിയത്. ഐ.ഐ.എമ്മിെൻറ ജോലി നിർവഹിച്ചിരുന്ന കെ.കെ. ബിൾഡേഴ്സിൽനിന്ന് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടതറിഞ്ഞെത്തിയ സി.ബി.ഐ സംഘം കെ.കെ. ബിൽഡേഴ്സ് എച്ച്.ആർ മാനേജർ പി.കെ. അനീഷ് ഒന്നും രണ്ടും പ്രതികൾക്ക് 25,000 രൂപയും മൂന്നാം പ്രതി സി.പി. സുനിൽകുമാറിന് 10,000 രൂപയും കൈമാറുന്നതിനിടെയാണ് പിടികൂടിയത്. കൈമാറിയ 60,000 രൂപയിൽ 50,000വും ഒന്നാം പ്രതിയിൽനിന്ന് സി.ബി.ഐ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.