അപകടഭീഷണി; പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടി

മൂന്നാർ: അപകടകരമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയ പ്ലം ജൂഡി റിസോർട്ട് അടച്ചുപൂട്ടി. മൂന്നാർ പള്ളിവാസലിലെ ചെങ്കുത്തായ പാറകൾക്കുസമീപത്തെ റിസോർട്ട് സുരക്ഷനടപടികളുടെ ഭാഗമായാണ് അടച്ചുപൂട്ടിയത്. ഇതിനടുത്ത ഐറിൻ എന്ന െഗസ്റ്റ് ഹൗസും അടപ്പിച്ചു. പ്ലം ജൂഡി റിസോർട്ടിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ ഒഴിപ്പിച്ചശേഷമായിരുന്നു നടപടി. റിസോർട്ട് പൂട്ടണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് കഴിഞ്ഞ 29ന് നോട്ടീസ് നൽകിയിരുന്നു. ദേവികുളം തഹസിൽദാർ ടി.കെ. ഷാജി, പള്ളിവാസൽ വില്ലേജ് ഓഫിസർ കെ.കെ. വർഗീസുകുട്ടി എന്നിവരുടെ നേതൃത്വത്തിലെത്തിയ റവന്യൂ സംഘം പൊലീസ്, ഭൂസംരക്ഷണ സേന എന്നിവരുടെ സാന്നിധ്യത്തിലാണ് ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്. റിസോർട്ടി​െൻറ ഒരു വശത്ത് ചെങ്കുത്തായ പാറക്കെട്ടുകളുള്ളതാണ് അപകടഭീഷണി. മാർച്ച് 13ന് റിസോർട്ടിനുസമീപം നിർത്തിയിട്ട കാറുകൾക്കു മുകളിലേക്ക് പാറകൾ പതിച്ചിരുന്നു. ആഗസ്റ്റിൽ റിസോർട്ടിനുസമീപം വീണ്ടും പാറകൾ വീണു. ഇതോടെയാണ് പ്രവർത്തനം നിർത്താൻ കലക്ടർ നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.