Posted On
date_range Updated On
date_range ഭീഷണിപ്പെടുത്തി മൂന്നുകോടി തട്ടിയെന്ന് ; ദാവൂദിെൻറ സഹോദരനെതിരെ വീണ്ടും കേസ്
മുംബൈ: കെട്ടിട നിർമാതാവിനെ ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെന്ന പരാതിയിൽ അധോേലാക തലവൻ ദാവൂദ് ഇബ്രാഹീമിെൻറ സഹോദരൻ ഇഖ്ബാൽ കസ്കറിനും സംഘത്തിനുമെതിരെ കേസ്. ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപയും നാല് ഫ്ലാറ്റുകളും തട്ടിയെടുത്ത കേസിൽ കസ്കറിനെയും സഹായികളായ മുംതാസ് ശൈഖ്, ഇസ്റാർ അലി ജാമിൽ സയ്യാദ് എന്നിവരെയും സെപ്റ്റംബർ 18ന് താനെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. താനെയിലെ ജ്വല്ലറി ഉടമയിൽനിന്ന് പണം തട്ടിയെടുത്തതിനും ഇവർക്കെതിരെ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.