പത്തനംതിട്ട: കണ്ണൂരിൽ 300 കോടി രൂപ ചെലവിൽ നിർമിക്കുന്ന അന്തർദേശീയ ആയുർവേദ ഗവേഷണ കേന്ദ്രത്തിെൻറ മാതൃകയും ആശയവും സ്വരൂപിക്കുന്നതിന് വിദഗ്ധ സമിതിയെ നിയമിച്ചു. രാജ്യത്തെ പത്ത് പ്രമുഖ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കാനാണ് നിർദേശം. എട്ടംഗങ്ങളാണ് സംഘത്തിലുള്ളത്. ലഖ്നോവിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടോക്സിക്കോളജി, സി.എസ്.െഎ.ആർ നാഷനൽ ബൊട്ടാണിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ഡ്രഗ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹിയിലെ ഒാൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ആയുർവേദ, സി.സി.ആർ.എസ്.എസ്, ബംഗളൂരുവിലെ ഹിമാലയ റിസർച് ആൻഡ് ഡ്രഗ്സ്, ഗാസിയബാദിലെ ഡാബർ, പുണെയിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നാച്വറോപ്പതി, ജയ്പൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ആയുർവേദ, ജാം നഗറിലെ ഗുജറാത്ത് ആയുർവേദ യൂനിവേഴ്സിറ്റി എന്നിവിടങ്ങളായിരിക്കും സന്ദർശിക്കുക. ആയുർവേദ ഡയറക്ടർ ഡോ. അനിത ജേക്കബ്, ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. സി. ഉഷാകുമാരി, ആയുഷ് മിഷൻ േപ്രാജക്ട് മാനേജർ ഡോ.എം. സുഭാഷ്, കണ്ണൂർ ഗവ. ആയുർവേദ കോളജിലെ പ്രഫസർ ഡോ. രഘുനാഥൻ നായർ, ഡോ. റാം മോഹൻ, ഡോ. സഞ്ജീവ് കുമാർ, ഡോ. പി.കെ. ജ്യോതിലാൽ, ഡോ. ജയകുമാരൻ നായർ എന്നിവരാണ് അംഗങ്ങൾ. ഒരാൾ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ എന്ന നിലയിലായിരിക്കും സന്ദർശനം നടത്തി റിപ്പോർട്ട് തയാറാക്കുക. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.