കൊലപാതകെമന്ന് സംശയിക്കുന്നതായി പൊലീസ് ചെറുതോണി: ദുരൂഹ സാഹചര്യത്തിൽ തൊട്ടിലിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞ് ആശുപത്രിയിൽ മരിച്ചു. മരിയാപുരം പൂതക്കുഴിയിൽ സുനിൽ കുമാറിെൻറയും ഗ്രീഷ്മയുടെയും മകൾ അനാമികയാണ് (മൂന്നര മാസം) മരിച്ചത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ഇടുക്കി പൊലീസ് പറഞ്ഞു. അനിലും ഗ്രീഷ്മയും മരിയാപുരത്തെ വാടകവീട്ടിലാണ് താമസം. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ്. മേസ്തിരിപ്പണിക്കാരനായ സുനിൽ ശനിയാഴ്ച ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഗ്രീഷ്മ സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ തൊട്ടിലിൽ രക്തം വാർന്ന നിലയിൽ കണ്ടത്. ഇൗ സമയം കുട്ടിയുടെ ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തം വരുന്നുണ്ടായിരുന്നു. ഉടൻ അയൽവാസികളെക്കൂട്ടി ഇടുക്കി ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, മിനിറ്റുകൾക്കകം മരിച്ചു. ഗ്രീഷ്മ ഈസമയം ഇടുക്കി ഗാന്ധിനഗർ കോളനിയിലുള്ള വല്യച്ഛെൻറ വീട്ടിലായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ കൈയിൽനിന്ന് താഴെ വീണതായി ഗ്രീഷ്മ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ദുരൂഹത ഉള്ളതിനാൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ഗ്രീഷ്മ പൊലീസ് നിരീക്ഷണത്തിലാണ്. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും മുമ്പും കുഞ്ഞിനെ ഉപദ്രവിക്കാൻ ശ്രമിച്ചതായും സി.െഎ സിബിച്ചൻ ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.