തൊടുപുഴ: ഹർത്താൽ അനുകൂലികൾക്കിടയിലൂടെ മാതാപിതാക്കർക്കും നാല് സുഹൃത്തുക്കൾക്കുമൊപ്പം കൊയിലാണ്ടിയിൽനിന്ന് നിക്കാഹിന് തൊടുപുഴയിലെത്തിയ റഹീസിന് വിവാഹദിനം ഒരു സസ്പെൻസ് ത്രില്ലറായി. കൊയിലാണ്ടി കീഴരിയൂർ പുള്ളിയോത്ത് കുഞ്ഞമ്മദ്--ആസിയ ദമ്പതികളുടെ മകൻ റഹീസും തൊടുപുഴ കാഞ്ഞിരമറ്റം മുണ്ടയ്ക്കൽ നാസർ-സൽമ ദമ്പതികളുടെ മകൾ ഷംനയും തമ്മിലായിരുന്നു ഞായറാഴ്ച നിക്കാഹ്. ശനിയാഴ്ച രാത്രി 11.30ഓടെയാണ് വരെൻറ വീട്ടുകാർ ഹർത്താൽ വിവരം അറിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എഴുപതോളം പേരെയാണ് തൊടുപുഴയിൽ നിക്കാഹ് നടക്കുന്ന മൗര്യ ഗാർഡൻസിൽ എത്തിക്കേണ്ടത്. ഒരു ടൂറിസ്റ്റ് ബസും രണ്ട് ഇന്നോവയുമാണ് യാത്രക്ക് ബുക്ക് ചെയ്തിരുന്നു. ഹർത്താൽ വിവരം അറിഞ്ഞതോടെ വെള്ളിടിവെട്ടിയ അനുഭവമായിരുന്നുവെന്ന് റഹീസ് പറഞ്ഞു. രാത്രിതന്നെ ബന്ധുക്കളെയെല്ലാം വിളിച്ചു. അതിനിടെ വണ്ടി ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസിെൻറ ഉടമ കൈയൊഴിഞ്ഞു. ബസിനുനേരെ കല്ലേറുണ്ടാകുമെന്നും വരാൻ പറ്റില്ലെന്നും ഇയാൾ പറഞ്ഞൊഴിഞ്ഞു. ഏറെ പറഞ്ഞ് നോക്കിയെങ്കിലും ബസുടമ വഴങ്ങാതായതോടെ ആശ്രമം ഉപേക്ഷിച്ചു. ഒടുവിൽ വരനും മാതാപിതാക്കളും അടക്കം ഏഴുപേർ മാത്രം തൊടുപുഴക്ക് തിരിച്ചു. റഹീസിെൻറ സുഹൃത്ത് ശരണിെൻറ ഇന്നോവ യാത്രക്ക് സജ്ജമാക്കി. കാറിന് മുന്നിലും പിന്നിലും വിവാഹം എന്നെഴുതി ഒട്ടിച്ചു. സുഹൃത്ത് തെമീമിനെ സാരഥിയാക്കി തൊടുപുഴയിലേക്ക് തിരിച്ചു. പുലർച്ചെ 3.30ഒാടെയാണ് വരനും കൂട്ടരും നാട്ടിൽനിന്ന് പുറപ്പെട്ടത്. വഴിയിൽ ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞെങ്കിലും പിന്നീട് കടത്തിവിട്ടു. രാവിലെ ഒമ്പതോടെ മൂവാറ്റുപുഴയിലെത്തി ലോഡ്ജിൽ മുറിയെടുത്ത് കുളിച്ച് 11.30ഒാടെ പള്ളിയിൽ നിക്കാഹിനെത്തി. ഇതിനുശേഷം തൊടുപുഴ മൗര്യ ഗാർഡൻസിലേക്കെത്തി. വധുവിെൻറ വീട്ടുകാരുടെ ടെൻഷനും ഒരു കുറവും ഉണ്ടായിരുന്നില്ല. വരെൻറ വീട്ടിൽനിന്ന് 70 പേർ ചടങ്ങിന് എത്തുമെന്നായിരുന്നു വധൂഗൃഹത്തിൽ അറിയിച്ചിരുന്നത്. ഇതുൾപ്പെടെ 1700 പേർക്കുള്ള ഭക്ഷണമാണ് ഒരുക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, വരെൻറ വീട്ടുകാർ പ്രശ്നങ്ങൾ വിളിച്ചറിയിച്ചതിനെ തുടർന്ന് അവർ ഭക്ഷണം കുറച്ചു. ക്ഷണിച്ചവർക്കെല്ലാം എത്താൻ കഴിഞ്ഞില്ലെങ്കിലും നിക്കാഹിന് പൊലിമ ഒട്ടും കുറഞ്ഞില്ലെന്ന ആശ്വാസത്തിലായിരുന്നു വധുവിെൻറ വീട്ടുകാർ. 2.30ഒാടെ വിവാഹം കഴിഞ്ഞ് വധുവിനെയും കൂട്ടി മടങ്ങി. ബഹ്റൈനിലാണ് റഹീസിന് ജോലി. ഫോേട്ടാ ക്യാപ്ഷൻ TDG2 കൊയിലാണ്ടിയിൽനിന്ന് റഹീസ് ഹർത്താൽ ദിനത്തിൽ തൊടുപുഴയിലെ വിവാഹ പന്തലിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.