വണ്ടിപ്പെരിയാർ: ജനവാസ മേഖലയായ വള്ളക്കടവിൽ കാട്ടാനക്കൂട്ടം ഇറങ്ങി. തുരത്താൻ ശ്രമിച്ച ആളുകളെ കാട്ടാനക്കൂട്ടം വിരട്ടിയോടിച്ചു. ഭയന്നോടിയ ഒരാൾക്ക് കാൽ വഴുതി വീണ് തലക്ക് പരിക്കേറ്റു. വള്ളക്കടവ് നടുവത്തുശ്ശേരിയിൽ ബി. രമേഷിനാണ് (46) പരിക്കേറ്റത്. ഞായറാഴ്ച രാത്രി 8.30ഒാടെയാണ് സംഭവം. അഞ്ചോളം ആനകൾ ഉണ്ടായിരുന്നു. വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റ രമേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.