കോട്ടയം: ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിൽ കോട്ടയത്ത് . ഞായറാഴ്ച രാവിലെ 10.45ന് കോട്ടയം തിരുനക്കര മൈതാനത്തിനുസമീപമാണ് സംഭവം. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തത്. ദമ്പതികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണടയൂരി വാങ്ങി പുറത്തേക്ക് എറിഞ്ഞത് പകർത്താൻ ശ്രമിച്ചതായിരുന്നു പ്രകോപനത്തിന് കാരണം. എ.സി.വി കാമറാമാൻ അനിൽ ആലുവ, ന്യൂസ് 18 കാമറമാൻ ലിബിൻ കെ. ഉമ്മൻ എന്നിവരെയാണ് കൈയേറ്റം ചെയ്തത്. ഇതിനൊപ്പം അസഭ്യവർഷവും ഭീഷണിയും മുഴക്കിയാണ് ഹർത്താൽ അനുകൂലികളുടെ സംഘം മടങ്ങിയത്. ഇൗസമയം വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. സംഭവമറിഞ്ഞ് കൂടുതൽ പൊലീസും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ബി.ജെ.പി ജില്ല പ്രസിഡൻറ് അടക്കമുള്ള നേതാക്കൾ എത്തിയെങ്കിലും വിഷയത്തിൽ ഇടപെടാതെ ഒഴിഞ്ഞുമാറി. വഴിയരികിൽ പാർക്ക് ചെയ്ത കാർ അടിച്ചുതകർത്തു കോട്ടയം: വഴിയരികിൽ പാർക്ക് ചെയ്ത കാർ ഒരുസംഘം അടിച്ചുതകർത്തു. ഞായറാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. കോട്ടയം അനശ്വര തിയറ്ററിന് സമീപത്തെ മതിലിനോട് ചേർന്ന് പാർക്ക് ചെയ്ത ന്യൂനപക്ഷമോർച്ച ജനറൽ സെക്രട്ടറി നാസർ റാവുത്തറുടെ ഇൻഡിക്ക കാറാണ് അടിച്ചുതകർത്ത്. കാറിെൻറ ചില്ലുകളും വശങ്ങളും പൂർണമായും തകർന്നു. കാറിനുള്ളിൽ ബി.ജെ.പിയുടെ കൊടിതോരണങ്ങളും സി.പി.എമ്മിനെതിരെയുള്ള പ്ലക്കാർഡുകളും നശിപ്പിച്ചു. ഹർത്താൽ അനുകൂലികൾ കോട്ടയത്തെ മോേട്ടാർ തൊഴിലാളി യൂനിയൻ ഒാഫിസ് (സി.െഎ.ടി.യു) തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നില്ലെന്ന് സംശയിക്കുന്നു. നാസർ റാവുത്തറുടെ കോട്ടയത്തെ വീടിനുനേരെയും ആക്രമണമുണ്ടായി. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി കാർ സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം, പൊലീസ് നോക്കിനിൽക്കെയാണ് സി.പി.എം പ്രവർത്തകർ കാർ അടിച്ചുതകർത്തതെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.