തോക്കിൽനിന്ന്​ വെടിയുതിർന്ന സംഭവം; രണ്ട് പൊലീസുകാരെ സസ്​പെൻഡ്​ ചെയ്തു

മൂന്നാർ: ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ തോക്കിൽനിന്ന് വെടിയുതിർന്ന സംഭവത്തിൽ രണ്ട് പൊലീസുകാരെ ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. ദേവികുളം സ്റ്റേഷനിലെ ജി.ഡി. സിയാദ്, സി.പി.ഒ ഫ്രാൻസിസ് എന്നിവിരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച പാറാവ് ഡ്യൂട്ടി മാറുന്നതിനിടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. സിയാദ് തോക്ക് പരിശോധിക്കേവയാണ് വെടിപൊട്ടിയത്. സംഭവത്തിൽ മൂന്നാർ ഡിവൈ.എസ്.പി അഭിലാഷ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.