ഖരമാലിന്യ സംസ്കരണം; സ്വകാര്യ പങ്കാളിത്തം തേടി കെ.എസ്​.​െഎ.ഡി.സി

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളും ശുചിത്വ മിഷനും തുടങ്ങി ഏറ്റെടുത്തവരൊക്കെ 'പരാജയപ്പെട്ടതോടെ' ഖരമാലിന്യ പ്രശ്നത്തിന് പരിഹാരം തേടി സംസ്ഥാന വ്യവസായ വികസന കോർപറേഷൻ. ഖരമാലിന്യം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ നേരേത്ത കെ.എസ്.െഎ.ഡി.സി കൺസൽട്ടൻറിനെ നിയമിച്ചിരുന്നു. എന്നാൽ, ഇത്തവണ ആഗോളതലത്തിൽ സ്വകാര്യ മേഖലയിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ആധുനിക ഖരമാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനാണ് ആഗോളതലത്തിൽ കെ.എസ്.െഎ.ഡി.സി താൽപര്യപത്രം ക്ഷണിക്കുന്നത്. ഖരമാലിന്യം സംസ്കരിക്കാൻ കഴിയാത്തത് ആരോഗ്യപ്രശ്നമായി മാറിയതായി കെ.എസ്.െഎ.ഡി.സി ചൂണ്ടിക്കാട്ടുന്നു. ഡങ്കി, ചികുൻഗുനിയ, മേലറിയ, പകർച്ചപ്പനി തുടങ്ങിയ രോഗങ്ങൾക്ക് പുറമെ, ഭൂഗർഭ ജലത്തിലേക്ക് മാലിന്യം ഇറങ്ങാനും കാരണമാകുന്നു. ദിനേന 8000 ടൺ ഖരമാലിന്യം സംസ്ഥാനത്ത് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ പ്ലാൻറ് സ്ഥാപിക്കാനാണ് താൽപര്യപത്രം ക്ഷണിച്ചത്. ആഗസ്റ്റ് 16 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. തുടർന്ന് ഇവരെ പദ്ധതി അവതരിപ്പിക്കാൻ ക്ഷണിക്കും. തുടക്കത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മാലിന്യ സംസ്കരണ പദ്ധതിക്ക് അന്വേഷണം നടന്നത്. പല തദ്ദേശ സ്ഥാപന മേധാവികളും അംഗങ്ങളും ഇതി​െൻറ പേരിൽ ദേശീയ യാത്രകൾ നടത്തിയിട്ടുണ്ട്. നിരവധി പദ്ധതികൾ ആസൂത്രണം ചെയ്െതങ്കിലും അതൊക്കെ പരാജയമായിരുന്നു. സർക്കാർ ഫണ്ട് നഷ്ടമായതാണ് ബാക്കിപത്രം. ശുചിത്വ മിഷ​െൻറ നേതൃത്വത്തിലും വലിയ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിൽ പദ്ധതി സ്ഥാപിക്കാനായിരുന്നു ആലോചന. എന്നാൽ, വഴിയോരങ്ങളിൽ മാലിന്യം നിറഞ്ഞതൊഴിച്ചാൽ ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ തദ്ദേശഭരണ തെരെഞ്ഞടുപ്പിന് മുമ്പ് ഡോ. തോമസ് െഎസക്കി​െൻറ നേതൃത്വത്തിലും മാലിന്യനീക്കത്തിന് ചില ശ്രമങ്ങൾ നടന്നു. ഇപ്പോൾ ഹരിത മിഷ​െൻറ അജണ്ടയിൽ മാലിന്യ സംസ്കരണവും ഉൾപ്പെട്ടിട്ടുണ്ട്. എങ്കിലും കാര്യമായ പ്രതികരണമില്ല. ഇതിനിടെയാണ്, കെ.എസ്.െഎ.ഡി.സിയുടെ നീക്കം. എം.ജെ. ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.