പത്തനംതിട്ട: 90 കോടി രൂപ ചെലവിൽ കാക്കനാട് കിൻഫ്രയിൽ ഫാർമ പാർക്ക് സ്ഥാപിക്കാൻ ധാരണയായി. കേരള വ്യവസായ വികസന കോർപറേഷനാണ് നോഡൽ ഏജൻസി. ഇതിനായി കാക്കാനാട്ട് 21.5 ഏക്കർ സ്ഥലം കണ്ടെത്തി. എന്നാൽ, സംസ്ഥാനത്ത് വൻകിട മരുന്ന് നിർമാണ കമ്പനികൾ ഇല്ലെന്നിരിക്കെ, ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കമ്പനികൾ ഇവിടെ യൂനിറ്റുകൾ സ്ഥാപിക്കുകയും അവരുടെ വിപണിയായി കേരളത്തെ മാറ്റുകയും ചെയ്യുമോയെന്ന ആശങ്ക മരുന്ന് വിതരണക്കാർ പങ്കുവെക്കുന്നു. ആയുഷിെൻറ പങ്കും വ്യക്തമാക്കപ്പെട്ടിട്ടില്ല. രണ്ട് വർഷംകൊണ്ട് ഫാർമ പാർട്ട് സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതിയുടെ 70 ശതമാനം തുക കേന്ദ്ര സർക്കാറിൽനിന്ന് ലഭിക്കും. ഫാക്ടറികൾ സ്ഥാപിക്കുന്നതിനാവശ്യമായ വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ മുഴുവൻ സൗകര്യങ്ങളും കിൻഫ്ര ഏർപ്പെടുത്തും. തമിഴനാട്ടിലടക്കം ഫാർമ പാർക്ക് സ്ഥാപിച്ചിട്ടുണ്ട്. 2000വരെ തൊണ്ണൂറോളം മരുന്ന് കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നതായി പറയുന്നു. ഇപ്പോൾ 15ൽ താഴെ യൂനിറ്റുകളാണ് സജീവമായി പ്രവർത്തികുന്നത്. ഇതേസമയം, ഇതര സംസ്ഥാനങ്ങളിലെ വമ്പൻ കമ്പനികളുടെ മാർക്കറ്റാണ് കേരളം. ഇവരുേടതായ നൂറോളം മാർക്കറ്റിങ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഫാർമ പാർക്ക് സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ യൂനിറ്റുകൾക്ക് സബ്സിഡി അടക്കം നൽകി നിലനിർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതിന് പുറമെയാണ് ആയുഷിനുവേണ്ടി പ്രത്യേക മേഖല വേണമെന്ന ആവശ്യം. എണ്ണൂറോളം ആയുഷ് മരുന്ന് ഉൽപാദ യൂനിറ്റുകൾ സംസ്ഥാനത്തുണ്ട്. രാജ്യത്ത് വിൽക്കുന്ന ആയുർവേദ മരുന്നുകളുടെ 90 ശതമാനവും കേരളത്തിൽനിന്നാണ്. കൊരട്ടിയിൽ ആയുഷിന് വേണ്ടി കെയർ കേരള എന്ന പേരിൽ സ്ഥാപനം ആരംഭിച്ചിരുന്നു. എം.ജെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.