ജേ​ക്ക​ബ് ജോ​സ​ഫ്

കോ​ച്ചി​ങ്​ മി​ക​വി​ൽ ജേ​ക്ക​ബ് ജോ​സ​ഫി​ന് അ​വാ​ർ​ഡ്​ നി​റ​വ്​

ഈ​രാ​റ്റു​പേ​ട്ട: 2024-25 വ​ർ​ഷ​ത്തെ കേ​ര​ള​ത്തി​ലെ മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള ജി.​വി രാ​ജ അ​വാ​ർ​ഡ്​ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ​രി​ശീ​ല​ക​നും സെ​ന്‍റ്​ ജോ​ർ​ജ് കോ​ള​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി വോ​ളി​ബാ​ൾ കോ​ച്ചു​മാ​യ ജേ​ക്ക​ബ് ജോ​സ​ഫി​ന്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​യി​ക പ​രി​ശീ​ല​ക​ർ​ക്ക് ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത പു​ര​സ്കാ​ര​മാ​ണി​ത്. 2023ലാ​ണ് ജേ​ക്ക​ബ് ജോ​സ​ഫി​നെ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ കോ​ള​ജി​ലേ​ക്ക് നി​യ​മി​ച്ച​ത്. സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ൽ വോ​ളി പ​രി​ശീ​ല​ക​നാ​യി 2009ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ജേ​ക്ക​ബ് ജോ​സ​ഫ് സെ​ന്‍റ്​ സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് പ​ത്ത​നാ​പു​രം, ജി.​വി രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ തി​രു​വ​ന​ന്ത​പു​രം, സെ​ൻ​ട്ര​ലൈ​സ്ഡ് സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ കോ​ട്ട​യം, സെ​ന്‍റ്​ പീ​റ്റേ​ഴ്സ് കോ​ള​ജ് കോ​ല​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

തൃ​ശൂ​ർ ജി​ല്ല​യി​ലെ ചെ​ന്ത്രാ​പ്പി​ന്നി എ​സ്.​എ​ൻ വി​ദ്യാ​ഭ​വ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2001 മു​ത​ൽ 2009 വ​രെ കാ​യി​ക അ​ധ്യാ​പ​ക​നാ​യി​രു​ന്നു. പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ വോ​ളി താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ച്ചു. പ്ര​ഫ​ഷ​ന​ൽ വോ​ളി ലീ​ഗാ​യ പ്രൈം ​വോ​ളി​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​വ​ധി ശി​ഷ്യ​ന്മാ​ർ ക​ളി​ക്കു​ന്നു​ണ്ട്. പ്രൈം ​വോ​ളി സീ​സ​ൺ-4 ലെ ​ഏ​റ്റ​വും വി​ല​യേ​റി​യ ഇ​ന്ത്യ​ൻ താ​ര​മാ​യ ഷ​മീ​മു​ദ്ദീ​ൻ, ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച് ജി​ഷ്ണു എ​ന്നി​വ​ർ ജേ​ക്ക​ബ് ജോ​സ​ഫി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വ​ന്ന​വ​രാ​ണ്.ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ ഇ​ന്ത്യ​ൻ യൂ​നി​വേ​ഴ്സി​റ്റി​ക്ക് വേ​ണ്ടി പ്ര​ക​ട​നം ന​ട​ത്തി​യ എം.​ജി യൂ​നി​വേ​ഴ്സി​റ്റി താ​രം അ​രു​വി​ത്തു​റ കോ​ള​ജി​ലെ സു​ജി​ത്ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്തു.

നീ​ണ്ട 16 വ​ർ​ഷ​ത്തി​നു ശേ​ഷം 2025ൽ ​അ​രു​വി​ത്തു​റ സെ​ന്‍റ്​ ജോ​ർ​ജ് കോ​ള​ജ് എം.​ജി യൂ​നി​വേ​ഴ്സി​റ്റി വോ​ളി കി​രീ​ടം നേ​ടി​യ​ത്​ ജേ​ക്ക​ബി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ജേ​ക്ക​ബ് ജോ​സ​ഫി​നെ സെ​ന്റ് ജോ​ർ​ജ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യാ​നി ചാ​ർ​ളി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Coaching Mikail Jacob Joseph receives award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.