പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു

അടിമാലി: . അടിമാലി പഞ്ചായത്തിലെ ചൂരക്കട്ടൻ ആദിവാസി കോളനിയിലെ 15കാരിയുടെ വിവാഹമാണ് ഇടുക്കി ചൈൽഡ് ലൈനിലെ ഓഫിസർ ഷംനാദിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തടഞ്ഞത്. ഇതേ കോളനിയിലെ 26കാരനായ യുവാവുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ശൈശവവിവാഹ നിരോധന ഓഫിസർ എം.യു. ജമീല, അംഗൻവാടി സൂപ്പർവൈസർ േഗ്രസി കുര്യാക്കോസ്, അടിമാലി എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് വിവാഹം തടഞ്ഞത്. എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തി ആയെന്നാണ് ബന്ധുക്കളുടെ ഭാഷ്യം. ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ബന്ധുക്കൾക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.