കോട്ടയം: ജിമ്മി ജോർജിന് പിന്നാെല ഉഴവൂരും. ആറുമാസത്തിനുള്ളിൽ എൻ.സി.പിക്ക് നഷ്ടമായത് നെടുംതൂണുകൾ. പാർട്ടിയുടെ ദേശീയ സെക്രട്ടറിയായിരിക്കെ കഴിഞ്ഞ ജനുവരിയിലായിരുന്നു ജിമ്മി ജോർജിെൻറ അപ്രതീക്ഷിത വിയോഗം. ഈ ആഘാതത്തിൽനിന്ന് എൻ.സി.പി മുക്തമാവുന്നതിനു മുെമ്പ സംസ്ഥാന അധ്യക്ഷനും പാർട്ടിയുടെ ഏറ്റവും ജനപ്രതീതിയുള്ള നേതാവുമായ ഉഴവൂർ വിജയെൻറ മരണം പ്രവർത്തകരെയും നേതാക്കളെയും അക്ഷരാർഥത്തിൽ നടുക്കിയിരിക്കുകയാണ്. ഇരുവരും കോട്ടയം രാഷ്ട്രീയതട്ടകമാക്കി സ്വയം വളർന്നതിനൊപ്പം സംസ്ഥാനമൊട്ടാകെ പാർട്ടിയുടെ വളർച്ചക്കും നിർണായക പങ്കുവഹിച്ചവരാണ്. ജിമ്മി ചെറുപ്രായത്തിലേ ദേശീയതലത്തിൽ നോതാവായപ്പോൾ കോട്ടയത്തെ രാഷ്ട്രീയ മണ്ഡലത്തിനുതന്നെ അത് വലിയ നേട്ടമായി കണക്കാക്കിയിരുന്നു. നേതാക്കളുമായുള്ള ബന്ധങ്ങളിലൂടെ വളർന്നുകയറിയ ജിമ്മിയും ആശയപ്രചാരണം പടവാളാക്കി ഉയർന്നുവന്ന ഉഴവൂർ വിജയനും എൻ.സി.പിയുടെ വ്യത്യസ്ഥ മുഖങ്ങളായിരുന്നു. എന്നും സാധാരണ പ്രവർത്തകർക്ക് തണലായായിരുന്നു ഉഴവൂരിെൻറ പ്രവർത്തനം. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റപ്പോൾ ലഭിച്ച കെൽ ചെയർമാൻ സ്ഥാനത്തിന് ജിമ്മി ജോർജിെൻറ പേര് തീരുമാനിക്കുന്നതിൽ പാർട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്നത് നേതൃത്വത്തിന് അദ്ദേഹത്തിെൻറ കഴിവിലുള്ള വിശ്വാസത്തിെൻറ തെളിവായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്തം നിറവേറ്റാനുള്ള ആലോചനകൾക്കിടെയാണ് ഹൃദയാഘാതത്തെത്തുടർന്ന് ജിമ്മി ജോർജിനെ ബംഗളൂരു നാരായണ ഹൃദയാലയത്തിൽ പ്രവേശിപ്പിച്ചതും അവിടെവെച്ച് മരിച്ചതും. കോട്ടയത്തെ രാഷ്ട്രീയ മണ്ഡലത്തിൽനിന്ന് ദേശീയതലത്തിലേക്കെത്തിയ ജിമ്മിയുടെ വിയോഗം സൃഷ്ടിച്ച നടുക്കം മാറുംമുമ്പാണ് ഉഴവൂരിെൻറ മരണത്തിലൂടെ അടുത്ത നഷ്ടം. പാർട്ടി അധ്യക്ഷസ്ഥാനം വിട്ട് മറ്റൊരു പദവി ഏറ്റെടുക്കാനിെല്ലന്ന് പ്രഖ്യാപിച്ച് കേരളം മുഴുവൻ ഓടിനടന്ന് രാഷ്ട്രീയ പ്രചാരണം നടത്തിയ വലിയ മനസ്സുള്ള നേതാവിനെയാണ് എൻ.സി.പിക്ക് ഇപ്പോൾ നഷ്ടമായത്. ഉഴവൂർ വിജയൻ കേരളത്തിെൻറ വടേക്കയറ്റം മുതൽ തെേക്കയറ്റം വരെ ഒരുപോലെ ജനസഞ്ചയത്തെ ആകർഷിക്കുന്ന അപൂർവം നേതാക്കളിലൊരാളായിരുന്നു. എതിർ രാഷ്ട്രീയക്കാർ പോലും ഉഴവൂരിെൻറ നർമം ആസ്വദിക്കുന്നവരായിരുന്നു. ആ നർമഭാഷണങ്ങൾ എൻ.സി.പി എന്ന പ്രസ്ഥാനത്തിന് ജനങ്ങളുടെ ഇടയിൽ സ്ഥാനമുണ്ടാക്കി. ഉമ്മൻ ചാണ്ടിക്കൊപ്പം സജീവരാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഉഴവൂർ, എ.കെ. ആൻറണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനൊപ്പം ഇടതുപക്ഷത്തെത്തി. അന്നുമുതൽ എൽ.ഡി.എഫിെൻറ അടിയുറച്ച പോരാളിയായി മാറി. പൊതുസമ്മേളനങ്ങളിലും വാർത്തസമ്മേളനങ്ങളിലും നർമം വിതറി കേൾവിക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉഴവൂർ ഇനി ഓർമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.