മറയൂരിൽനിന്ന്​ കുങ്കിയാനകളെ ആനയിറങ്കലിലെത്തിച്ചു

* ചില്ലിക്കൊമ്പൻ, അരിക്കൊമ്പൻ എന്നിവരെ കാട്ടിലേക്ക് ഒാടിക്കുകയാണ് ലക്ഷ്യം രാജകുമാരി: ആക്രമണകാരികളായ കാട്ടാനകളെ തുരത്താൻ തമിഴ്നാട്ടിലെ പൊള്ളാച്ചി ആന ക്യാമ്പിൽനിന്ന് കൊണ്ടുവന്ന കുങ്കിയാനകളെ ആനയിറങ്കലിലെത്തിച്ചു. ജനവാസ മേഖലകളിലിറങ്ങി നാശം വിതക്കുന്ന ചില്ലിക്കൊമ്പൻ, അരിക്കൊമ്പൻ എന്നിവയെ കാട്ടിലേക്ക് ഒാടിക്കുകയാണ് ലക്ഷ്യം. ഞായറാഴ്ച ഉച്ചയോടെ വനംവകുപ്പി​െൻറ രണ്ട് വാഹനങ്ങളിലായാണ് കലീം, വെങ്കിടേഷ് എന്നീ കുങ്കിയാനകളെ മറയൂരിൽനിന്ന് ആനയിറങ്കൽ ജലാശയത്തിന് സമീപമെത്തിച്ചത്. ജലാശയത്തി​െൻറ വൃഷ്ടിപ്രേദശത്ത് തന്നെ ആക്രമണകാരികളായ കൊമ്പന്മാരും നിരന്തരം ജനവാസ മേഖലകളിലിറങ്ങുന്ന നാല് പിടിയാനകളും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരെ ഉൾവനത്തിലേക്ക് ഒാടിക്കുകയാണ് കുങ്കിയാനകളുടെ ദൗത്യം. കാട്ടാനകളുടെ നീക്കം നിരീക്ഷിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെയും താൽക്കാലിക വാച്ചർമാരെയും നിയമിച്ചിട്ടുണ്ട്. ഇവർ നൽകുന്ന നിർദേശമനുസരിച്ച് തിങ്കളാഴ്ച കുങ്കിയാനകളെ രംഗത്തിറക്കും. സാഹചര്യം ഒത്തുവന്നാൽ ചില്ലിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി ദേഹത്ത് റേഡിയോ കോളർ ഘടിപ്പിക്കാനും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. 25 ദിവസത്തേക്കാണ് തമിഴ്നാട് വനംവകുപ്പ് കുങ്കിയാനകളെ കേരള വനംവകുപ്പിന് വിട്ടുനൽകിയിരിക്കുന്നത്. മൂന്നാർ ഡി.എഫ്.ഒ നരേന്ദ്രബാബു, ദേവികുളം റേഞ്ച് ഒാഫിസർ നിബു കിരൺ എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സ്വർണചെയിൻ കളഞ്ഞുകിട്ടി തൊടുപുഴ: തൊമ്മൻകുത്ത്--വണ്ണപ്പുറം റൂട്ടിൽ വണ്ണപ്പുറം ടൗണിന് സമീപത്തുനിന്ന് സ്വർണചെയിൻ കളഞ്ഞുകിട്ടി. ഫോൺ: 9747832310, 9447980389. സ്വകാര്യ ഭൂമിയിൽനിന്ന് ചന്ദനം മുറിച്ചുകടത്തി മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ കരടി ചിന്നാംപാറക്ക് സമീപം സോമ​െൻറ പുരയിടത്തിൽ നിന്ന ചന്ദനമരത്തി​െൻറ വലിയ രണ്ട് ശിഖരം മുറിച്ചുകടത്തി. ശനിയാഴ്ച രാത്രിയാണ് സംഭവം. പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.