സർക്കാറി​െൻറ ക്ഷേമപ്രവർത്തനങ്ങളിൽ വേൾഡ്​ മലയാളി കേരള കൗൺസിൽ പങ്കാളിയാകും

കോട്ടയം: സംസ്ഥാന സർക്കാറി​െൻറ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കോട്ടയത്ത് ചേർന്ന വേൾഡ് മലയാളി കേരള കൗൺസിൽ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. സർക്കാറി​െൻറ ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച, ഭവനരഹിതർക്കുള്ള ഭവനനിർമാണ പ്രവർത്തനങ്ങളിലും ശുചിത്വമിഷ‍​െൻറ നേതൃത്വത്തിൽ ആരംഭിച്ച മാലിന്യനിർമാർജന പ്രവർത്തനങ്ങളിലും ആതുരാലയങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിലും പങ്കാളികളാകാനുള്ള പ്രമേയം സംസ്ഥാന സമ്മേളനം അംഗീകരിച്ചു. 14 ജില്ലകളിലും പാവപ്പെട്ട ഭവനരഹിതർക്കുള്ള സ്വപ്നവീട് പദ്ധതികളുടെ പ്രവർത്തനം ഉൗർജിതപ്പെടുത്തും. കേരളത്തിലെ വിദ്യാലയങ്ങളിൽനിന്നും കോളജുകളിൽന ിന്നും വിദ്യാർഥികൾ വഴി ശേഖരിക്കുന്ന ഉയോഗപ്രദമായ വസ്ത്രങ്ങൾ ബിഹാറിലെയും ഒഡിഷയിലെയും പശ്ചിമബംഗാളിലെയും മധ്യപ്രദേശിലെയും പാവപ്പെട്ട ഗ്രാമീണർക്ക് വിതരണം ചെയ്യാൻ കർമപരിപാടി സ്വീകരിക്കും. ജോർജ് കുളങ്ങര ചെയർമാനായും ഷാജി എം. മാത്യു പ്രസിഡൻറായും ഡോ. നടക്കൽ ശശി ജനറൽ സെക്രട്ടറിയായും ജോസ് പുതുക്കാട് ട്രഷററായും കമ്മിറ്റി രൂപവത്കരിച്ചു. സംസ്ഥാന പ്രസിഡൻറ് ഷാജി എം. മാത്യുവി​െൻറ അധ്യക്ഷതയിൽ കൗൺസിൽ ചെയർമാൻ ജോർജ് കുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. ശശി നടക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോസ് പുതുക്കാട് ബജറ്റും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.