ഇടുക്കിയിൽ 'സർക്കാറിനെതിരെ' ജനകീയ സമരവുമായി സി.പി.എം; ഉന്നം സി.പി.​െഎ

തൊടുപുഴ: സി.പി.െഎ ഭരിക്കുന്ന വകുപ്പുകൾക്കെതിരെ ജനപങ്കാളിത്തത്തോടെ ഏറ്റുമുട്ടലിന് ഇടുക്കിയിൽ സി.പി.എം തിരക്കഥ. ദിവസങ്ങളായി 'സർക്കാറിനെതിരെ' സമരം കൊണ്ടാടിവരുന്നതിനിടെയാണ് സി.പി.െഎ മന്ത്രിമാരെ പ്രതിക്കൂട്ടിലാക്കി രൂക്ഷ കാമ്പയിനിലേക്കും സി.പി.എം ജില്ല നേതൃത്വം നീങ്ങുന്നത്. സി.പി.െഎ നിലപാടു മൂലം മൂന്നാറടക്കം ഭൂപ്രശ്നങ്ങളിൽ നഷ്ടമായ ഇമേജ് തിരിച്ചുപിടിക്കാനും പട്ടയം, -ഭൂമി പ്രശ്നങ്ങളിൽ സർക്കാറെടുക്കുന്ന നടപടികളുടെ രാഷ്ട്രീയലാഭം സ്വന്തമാക്കാനും ഉറച്ചാണ് നീക്കമെന്നാണ് സൂചന. ഭൂമിക്ക് ഉപാധിരഹിത പട്ടയം കിട്ടാത്തതി​െൻറപേരിൽ ഇടുക്കിയിൽ പുകയുന്ന വികാരം ഭരണത്തിന് ചുക്കാൻ പിടിച്ചുകൊണ്ടുതന്നെ സി.പി.െഎക്കെതിരെ തിരിച്ചുവിടുന്നതാണ് സമരതന്ത്രം. ഇടുക്കിയുടെ പശ്ചാത്തലത്തിൽ വനം, -റവന്യൂ വകുപ്പുകൾക്കെതിരെ ജനവികാരം തിരിച്ചുവിടുക എളുപ്പമാണ്. ഇത് ജനപങ്കാളിത്തത്തോടെ നിർവഹിക്കുകയെന്ന തന്ത്രത്തിന് ഇേതാടകം തുടക്കംകുറിച്ച സി.പി.എം, പട്ടയനടപടികളിലെ തടസ്സം സി.പി.െഎയുടെ വീഴ്ചയായി തുറന്നുകാട്ടാനാണ് പ്രധാനമായും ശ്രമിക്കുന്നത്. ജില്ലയിൽ സി.പി.െഎ നിലപാട് കൈയടിനേടുന്ന സാഹചര്യം കർഷകരുടെകൂടി സഹകരണത്തോടെ എതിർത്ത് തോൽപിക്കാമെന്നാണ് കണക്കുകൂട്ടൽ. ഇതിന് വിവിധ സാമൂഹിക-, സാമുദായിക സംഘടനകളുടെ പിൻബലത്തോടെ ജനങ്ങളെ ബാധിക്കുന്ന ചില വിഷയങ്ങൾ എടുത്തിട്ട് സമരത്തിനിറങ്ങുകയാണ് പാർട്ടി. മൂന്നാറിൽ നിയമം പറഞ്ഞും സബ് കലക്ടറെ 'കയറൂരിവിട്ടും' ഇമേജുണ്ടാക്കിയ സി.പി.െഎക്ക് നിയമത്തിൽ അൽപം വിട്ടുവീഴ്ച ചെയ്തിട്ടായാലും കർഷകതാൽപര്യത്തിനൊപ്പം നിന്ന് മറുപടി നൽകാനാണിത്. പട്ടയഭൂമിയിെല മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകാനും പട്ടയത്തിലെ വിവിധ ഉപാധികൾ നിയമഭേദഗതിയിലൂടെ എടുത്തുകളയാനും സർക്കാർ നടപടി അന്തിമഘട്ടത്തിലായിരിക്കെയാണ് നേട്ടം പാർട്ടിക്ക് മാത്രമാക്കാൻ ഇപ്പോഴത്തെ സമരവേലിയേറ്റം. കർഷക സംഘത്തി​െൻറയും അടുത്തദിവസം സി.പി.എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും സി.പി.െഎ മന്ത്രിമാരുടെ വകുപ്പുകൾക്കെതിരെ സമരം തുടങ്ങിയ പാർട്ടി, കാമ്പയിൽ രൂക്ഷമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പെങ്കടുപ്പിച്ച് ഇടുക്കിയിൽ വ്യാഴാഴ്ച വൻ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം സി.പി.െഎ മന്ത്രിമാർ പരിഹരിക്കേണ്ടവയാണ്. കാട്ടാനകളുടെ ആക്രമണം ഫലപ്രദമായി ചെറുക്കാനാകുന്നില്ലെന്ന് ആരോപിച്ച് മറയൂരിൽ ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസിനുമുന്നിൽ സി.പി.എം നേതൃത്വത്തിൽ സത്യഗ്രഹം തുടങ്ങിയിട്ട് എട്ടുദിവസമായി. പട്ടയവിഷയത്തിൽ ഒരുമാസത്തിനിടെ പാർട്ടിയും പോഷക സംഘടനകളുമായി 25 പരിപാടികളാണ് സർക്കാറിനെതിെര ജില്ലയിൽ നടത്തിയത്. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.