കോട്ടയം: പരിവർത്തിത ൈക്രസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷൻ നൽകുന്ന ഭവനനിർമാണ വായ്പകളും വിദ്യാഭ്യാസ ആനുകൂല്യവും വർധിപ്പിച്ചതായി ചെയർമാൻ മത്തായി ചാക്കോ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭവനനിർമാണ വായ്പ രണ്ടു ലക്ഷത്തിൽനിന്ന് മൂന്നു ലക്ഷമായും ഭവന പുനരുദ്ധാരണം 50,000 രൂപയിൽനിന്ന് ഒരുലക്ഷമായും ഭൂരഹിത ഭവനരഹിത വായ്പ മൂന്നുലക്ഷത്തിൽനിന്ന് 5.25 ലക്ഷമായും ഉയർത്തി. അഞ്ചു ശതമാനമാണ് പലിശ. സർക്കാർ-അർധസർക്കാർ ജീവനക്കാർക്കുള്ള വ്യക്തിഗത വായ്പ രണ്ടു ലക്ഷത്തിൽനിന്ന് മൂന്നു ലക്ഷമായും ഉയർത്തി. വിദ്യഭ്യാസ പ്രോത്സാഹനമായി എസ്.എസ്.എൽ.സി: 1500-2500, പ്ലസ് ടു: 2500-5000, ബിരുദം: 3500-7500, ബിരുദാനന്തര ബിരുദം: 5000-10,000 എന്നിങ്ങനെ ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിങ്ഷൻ നേടിയവർക്ക് നൽകും. മെഡിക്കൽ, എൻജിനീയറിങ് പരിശീലനത്തിന് 40,000 രൂപ ലഭിക്കും. സ്വയം തൊഴിൽ-വിദ്യാഭ്യാസ വായ്പകൾക്ക് അഞ്ചു ലക്ഷവും വ്യക്തിഗത വായ്പക്ക് ഒരു ലക്ഷവും കൃഷി ഭൂമി വായ്പക്ക് രണ്ടുലക്ഷവും ലഭിക്കും. വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ എസ്. ശാരദ, അഡ്മിനിസ്േട്രറ്റിവ് ഓഫിസർ വി.സി. സണ്ണിക്കുട്ടി, റീജനൽ മാനേജർ സി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.