മകന്​ വെടിയേറ്റ സംഭവം: പിതാവ്​ അറസ്​റ്റിൽ

രാജകുമാരി: കുടുംബകലഹത്തെ തുടർന്ന് നാടൻ തോക്കുപയോഗിച്ച് മകനെ വെടിവെച്ച പിതാവ് സൂര്യനെല്ലി വടക്കുംചേരിയിൽ അച്ചൻകുഞ്ഞിനെ (55) ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ െചാവ്വാഴ്ച കോടതിയിൽ ഹാജരാക്കും. വയറിൽ വെടിയുണ്ടകളേറ്റ മകൻ ബിനു (29) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ സൂര്യനെല്ലിയിലെ ഇവരുടെ വീട്ടിലായിരുന്നു സംഭവം. സംഭവ സ്ഥലത്ത് കോട്ടയത്തുനിന്നുള്ള ഫോറൻസിക് സംഘം തിങ്കളാഴ്ച പരിശോധന നടത്തി. കൃത്യത്തിനുപയോഗിച്ച െലെസൻസില്ലാത്ത നാടൻ തോക്കും മറ്റ് തെളിവുകളും ഫോറൻസിക് വിദഗ്ധർ പരിശോധിച്ച് സാമ്പിൾ ശേഖരിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് ദേവികുളം സി.ഐ സി.ആർ. പ്രമോദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.