സഭാ തർക്കം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പോംവഴിയുണ്ടാകില്ല ^​േഡാ. ഗീവർഗീസ്​ മാർ കൂറിലോസ്​

സഭാ തർക്കം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പോംവഴിയുണ്ടാകില്ല -േഡാ. ഗീവർഗീസ് മാർ കൂറിലോസ് കോട്ടയം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭാതർക്കങ്ങൾക്ക് പോംവഴിയുണ്ടാകില്ലെന്ന് യാക്കോബായ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ യാക്കോബായ-ഒാർത്തഡോക്സ് സഭ ഒന്നിച്ചുപോകാനുള്ള സാഹചര്യമില്ല. സഭകൾ തമ്മിലുള്ള യോജിപ്പിനു പല അർഥങ്ങളുണ്ട്. തർക്കവും വിശ്വാസപരമായ വ്യത്യാസവും നിലനിൽക്കുന്നതിനാൽ ഇരുസഭയായി പിരിഞ്ഞ് കേസുകൾ പിൻവലിച്ചും ഭൂരിപക്ഷത്തി​െൻറ അടിസ്ഥാനത്തിൽ പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനിച്ചും മുന്നോട്ടുപോകണം. അതിനുള്ള സാഹചര്യം കോടതിക്ക് പുറത്ത് മധ്യസ്ഥരുടെ ശ്രമത്തിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോലഞ്ചേരി പള്ളിക്കേസ് നിയമപരമായി നേരിടും. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതതേടി സുപ്രീംകോടതിയെ സമീപിക്കും. ഒാർത്തഡോക്സ് സഭക്ക് വിധി നടപ്പാക്കണമെന്ന് അവകാശപ്പെടാൻ അധികാരമുണ്ട്. ഇന്ത്യപോലൊരു രാജ്യത്തിൽ വിശ്വാസപരമായ അയോധ്യയടക്കം പലവിധികൾ വന്നിട്ടും പ്രായോഗികമായി നടപ്പാക്കാനായിട്ടില്ല. വിശ്വാസത്തി​െൻറ അടിത്തറയുള്ളതിനാൽ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സർക്കാറിനുമറിയാം. അതുകൊണ്ടാണ് സർക്കാർ ഒത്തുതീർപ്പിനും മധ്യസ്ഥശ്രമവും നടത്തുന്നത്. ഇക്കാര്യത്തിൽ സർക്കാർ അത് ചെയ്യുമെന്നാണ് പ്രതീക്ഷ. ജനാധിപത്യ സമൂഹത്തിൽ തർക്കമുണ്ടാകുേമ്പാൾ അവിടെ ഭൂരിപക്ഷത്തിനാണ് വിലയുണ്ടാകുക. സർക്കാറും സർക്കാർ നിർദേശിക്കുന്ന മധ്യസ്ഥരും മറ്റ് മതമേലധ്യക്ഷന്മാർ മുൻകൈയെടുത്ത് ഇരുവിഭാഗവുമായി ചർച്ച ചെയ്ത് തർക്കവും കലഹവും പരിഹരിക്കണം. വരിക്കോലി സ​െൻറ് മേരീസ് പള്ളിയിൽ നടന്നത് കൈസ്ത്രവസാക്ഷ്യത്തിനു വിഘാതമുണ്ടാകുന്ന സംഭവങ്ങളാണ്. പ്രത്യേകിച്ച് ശവസംസ്കാരത്തിനു പ്രശ്നമുണ്ടാക്കുകയെന്നത് എത്ര ആലോചിച്ചാലും മനസ്സിലാകാത്ത ഒരു എതിർസാക്ഷ്യമാണ്. അത്തരം നടപടിക്ക് പോകാതെ വിട്ടുവീഴ്ചയോടെ ആശയപരമായും വിശ്വാസപരമായും തർക്കങ്ങളും അഭിപ്രായവ്യത്യാസവും നിലനിൽക്കുന്നിടത്തോളം കാലം ഇരുസഭയായി വേർപിരിഞ്ഞ് ആദരേവാടെ പരസ്പരം സഹകരിച്ചു മുേന്നാട്ടുപോകണം. അതിനു സർക്കാറും മറ്റ് ഉന്നതവ്യക്തിത്വങ്ങളും സാംസ്കാരിക േനതാക്കളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.