ചന്ദനമരം മുറിച്ചുകടത്തിയ യുവാവ്​ പിടിയിൽ

നെടുങ്കണ്ടം: ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. രാമക്കൽമേട് സ്വദേശി നെടുന്തറയിൽ പുട്ടുസുനി എന്ന ഷാനർജിയാണ് (46) പിടിയിലായത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന് ചന്ദനം മുറിച്ചു കടത്തിയതിനാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ 13നാണ് മോഷണം നടന്നത്. കോമ്പയാർ സ്വദേശി ചാറ്റർജിയുടെ പുരയിടത്തിലുണ്ടായിരുന്ന 15 ഇഞ്ച് വണ്ണമുള്ള ചന്ദനമരമാണ് മുറിച്ചുകടത്തിയത്. രാത്രിയിൽ ചന്ദനം മുറിച്ച് കഷ്ണങ്ങളാക്കിയാണ് കടത്തിയത്. മുറിച്ചുമാറ്റിയ 1.700 ഗ്രാം ചന്ദനത്തടി തൂക്കുപാലം സ്വദേശിക്ക് 1700 രൂപക്ക് ഇയാൾ വിറ്റതായി പൊലീസ് പറഞ്ഞു. ചന്ദനം വാങ്ങിയ വ്യക്തിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കോമ്പയാറ്റിലുള്ള മറ്റൊരു പുരയിടത്തിൽനിന്ന് ചെറിയ ചന്ദനം മോഷണം പോയതായും പൊലീസിനു വിവരം ലഭിച്ചു. ഇതിനു പിന്നിലും ഇയാളാണോ എന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നു. നെടുങ്കണ്ടം എസ്.ഐ ഇ.കെ. സോൾജിമോ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഫോേട്ടാ ക്യാപ്ഷൻ TDG2 ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ പിടിയിലായ ഷാനർജി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.