ജില്ലയിൽ മഴ കുറവുതന്നെ; അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കജനകം

മൂലമറ്റം: കാലവർഷം ശക്തിയാർജിക്കാത്തതിനാൽ ഡാമുകളിലെ ജലനിരപ്പിൽ കാര്യമായ വർധനയില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വ്യതിയാനമാണ് മഴയിൽ ഇത്തവണ ഉണ്ടായിട്ടുള്ളത്. വരൾച്ച സാധ്യത തള്ളുകയാണെങ്കിലും ഇപ്പോഴത്തെ സ്ഥിതി വൈദ്യുതി സംബന്ധിച്ച് ആശങ്ക ഉണർത്തുന്നതാണെന്ന് അധികൃതർ സൂചന നൽകുന്നു. ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ ഇടുക്കി ഡാമി​െൻറ വൃഷ്ടിപ്രദേശത്ത് ലഭിച്ചത് 797.6 മില്ലീമീറ്റർ മഴയാണ്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1076.8 മില്ലീമീറ്റർ മഴ ലഭിക്കുകയുണ്ടായി. അതായത് 279.2 മില്ലിമീറ്റർ മഴയുടെ കുറവാണ് ഈവർഷം ഉണ്ടായിട്ടുള്ളത്. ജൂലൈ മാസം ഇന്നലെ വരെ ലഭിച്ച മഴ 207.40 മില്ലിമീറ്ററുമാണ്. ഇടുക്കിയിൽ ഇന്നലെ പെയ്ത മഴ 10.2 മി.മീ മാത്രമാണ്. തന്മൂലം 4.38 ദശലക്ഷം വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം മാത്രമെ ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തിയിട്ടുള്ളു. ഇതുമൂലം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിലെ ജലനിരപ്പിലും കുറവ് വന്നിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരം കണക്കാക്കിയാൽ ഇന്നലത്തെ കണക്ക് പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2316.72 അടിയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയം 2335.74 അടി ജലം ഉണ്ടായിരുന്നു. ആയത് പ്രകാരം 19.02 അടി ജലം കുറവാണ് ഇത്തവണ. കഴിഞ്ഞ വർഷം ഇതേസമയം 34.34 ശതമാനം ജലമുണ്ടായിരുന്നുവെങ്കിൽ ഇത്തവണ അത് 20.79 ശതമാനമായും കുറഞ്ഞു.4.4 മില്ലിമീറ്റർ, 12 മി.മീ, അഞ്ച് മി.മീ, 10 മി.മീ, 15.4 മി.മീ, 3.2 മി.മീ, നാല് മി.മീ, 21 മി.മീ എന്നിങ്ങനെയാണ് ശനിയാഴ്ച ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ലഭിച്ച മഴ. ലോവർപെരിയാറിലും ആനയിറങ്കലിലും മഴ ലഭിച്ചില്ല. പമ്പ ഡാമി​െൻറ വൃഷ്ടിപ്രദേശത്ത് ഞായറാഴ്ച പെയ്തത് വെറും രണ്ട് മില്ലിമീറ്റർ മഴയാണ്. 2.474 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം മാത്രമെ ഒഴുകിയെത്തിയുള്ളൂ. ഇടമലയാറിൽ 16.8 മി.മീ മഴ ലഭിച്ചപ്പോൾ 0.844 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. ------_____________________________________________________________________________ ജൂനിയർ റെഡ് ക്രോസ്: ഗ്രേസ് മാർക്ക് ഉയർത്തണം -റോഷി അഗസ്റ്റിൻ കട്ടപ്പന: രാജ്യത്തി​െൻറ ഏറ്റവും വലിയ ആസ്തി മാനവ വിഭവശേഷിയാണെന്നതിനാൽ അതിനുവേണ്ടിയുള്ള കർമപരിപാടികൾ സ്കൂളുകളിൽ നടപ്പാക്കുന്ന ജൂനിയർ റെഡ് േക്രാസിന് പ്രത്യേക പരിഗണന നൽകണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. ജൂനിയർ റെഡ് േക്രാസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പന ഗവ. ൈട്രബൽ ഹൈസ്കൂൾ ഹാളിൽ നടത്തിയ അധ്യാപക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.ആർ.സി കാഡറ്റുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ നൽകുന്ന േഗ്രസ് മാർക്ക് 10ൽനിന്ന് 20 ആക്കി ഉയർത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. അടുത്ത നിയമസഭ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് സബ്മിഷൻ ഉന്നയിക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി. ജില്ല പ്രസിഡൻറ് ജയിംസ് ടി. മാളിയേക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് തോമസ് ജോസ്, മിനിമോൾ അഗസ്റ്റ്യൻ, ബെറ്റ്സി ജോസ്, എൻ. വിജയകുമാർ, ഗീത ആർ. പിള്ള, മാത്തുക്കുട്ടി വർഗീസ്, എൻ. പ്രജീദ എന്നിവർ സംസാരിച്ചു. ജൂനിയർ റെഡ് േക്രാസ് പ്രവർത്തന പരിപാടികൾ സംബന്ധിച്ച് ജില്ല സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ, വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് റെയ്സൺ പി. ജോസഫ്, സെക്രട്ടറി ജോർജ് ജേക്കബ് എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന യോഗം ജില്ല വൈസ് പ്രസിഡൻറ് പി.എസ്. ഭോഗീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.