നെടുങ്കണ്ടം: . കഴിഞ്ഞവർഷം ഇതേസമയം പെയ്ത മഴയേക്കാൾ 40 ശതമാനത്തിലധികം കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ പാതി പിന്നിട്ടിട്ടും മിക്ക ജലേസ്രാതസ്സുകളിലും വെള്ളമില്ല. പട്ടം കോളനി മേഖലയിലെ മിക്ക കിണറുകളിലും വെള്ളമായിട്ടില്ല. കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പൻചോല പഞ്ചായത്തുകളിലാണ് മഴ കുറവ്. ഏലം, കുരുമുളക് കൃഷികളെയാണ് മഴക്കുറവ് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത്. പോയവർഷം മഴയുടെ അളവിൽ കുറവുണ്ടായത് കുരുമുളകിെൻറ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും കുരുമുളക് ചീരിെൻറ അളവ് ഗണ്യമായി വർധിക്കുകയും ചെയ്തത് കർഷകർക്ക് തിരിച്ചടിയായിരുന്നു. ഹൈറേഞ്ച് മേഖലയിൽ പോയവർഷം മഴക്കുറവ് മൂലം ഏലച്ചെടികൾ കരിഞ്ഞുണങ്ങിയിരുന്നു. ഒപ്പം ഉൽപാദനം മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ഈ വർഷവും മഴയുടെ തോത് കുറഞ്ഞതിനാൽ എല്ലാ കൃഷികളെയും പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. 1980 വരെയാണ് ഹൈറേഞ്ചിൽ ശക്തമായ മഴ ലഭിച്ചിട്ടുള്ളത്. 2000ത്തിന് ശേഷം മഴയുടെ അളവിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഹൈറേഞ്ചിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന മേഖലയിലാണ് മഴയുടെ അളവ് ഗണ്യമായി കുറഞ്ഞത്. കാർമേഘങ്ങളുടെ ഘനവും നീക്കവും കാറ്റിെൻറ ദിശമാറ്റവും വേഗക്കുറവുമെല്ലാം ഹൈറേഞ്ചിലെ മഴയെ പ്രതികൂലമാക്കിയിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ 25ന് ആരംഭിച്ച മൺസൂൺ ഇതുവരെ ഹൈറേഞ്ച് മേഖലയിൽ കാര്യമായി എത്തിയിട്ടില്ല. തമിഴ്നാടിെൻറ അതിർത്തിയിൽ വ്യാപക വന നശീകണം ഉണ്ടായതാണ് ഇപ്പോൾ ഹൈറേഞ്ചിൽ ഉണ്ടായിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന് പ്രധാന കാരണമായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മണ്ണിെൻറ ഈർപ്പം കുറയുന്നതും മണ്ണൊലിപ്പ് വർധിക്കുന്നതും ചോലവനങ്ങളുടെ നാശവും തടയാതെ മഴലഭ്യത കൂട്ടാൻ കഴിയില്ലെന്നാണ് വിദഗ്ധാഭിപ്രായം. കാലാവസ്ഥ വ്യതിയാനം ഹൈറേഞ്ചിലെ കർഷകരെ വർഷങ്ങളായി എറെ വലക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് പഠനം നടത്താനോ പരിഹാരം കണ്ടെത്താനോ അധികൃതർ തയാറായിട്ടില്ല. ചോലവനങ്ങളുടെ സാമീപ്യമുള്ള മേഖലയിൽ ഇത്തവണ മഴ ശക്തമായി ലഭിക്കുന്നുണ്ട്. ഏലപ്പാറ, പാഞ്ചാലിമേട്, നേര്യമംഗലം, തൊടുപുഴ, ഈരാറ്റുപേട്ട എന്നീ മേഖലകളിൽ മഴയുടെ അളവ് ഇത്തവണ വർധിച്ചിട്ടുണ്ട്. ശക്തികുറഞ്ഞാണെങ്കിലും വല്ലപ്പോഴും പെയ്യുന്ന മഴവെള്ളം സംഭരിച്ച് നിർത്താനാകാത്തത് വരുംനാളുകളിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പഴമക്കാർ പറയുന്നത്. വികസന രംഗത്ത് പുതിയ മുന്നേറ്റം സാധ്യമാകണം -മന്ത്രി തൊടുപുഴ: നവകേരള മിഷന്‍ പദ്ധതികളിലൂടെ സാമൂഹിക വികസന രംഗങ്ങളില്‍ പുതിയ മുന്നേറ്റം സാധ്യമാകണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള മിഷന്‍ പദ്ധതികളുടെ ജില്ലയിലെ പ്രവര്‍ത്തന പുരോഗതി കലക്‌ടറേറ്റില്‍ അവലോകനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീന്തല്‍ പരിശീലനം നല്‍കി തൊടുപുഴ: കുടുംബശ്രീ ജില്ല മിഷന്‍ ബാലസഭ അംഗങ്ങള്‍ക്ക് സംഘടിപ്പിച്ച ലൈഫ് സ്‌കില്‍ എജുക്കേഷന്‍ പരിപാടിയുടെ ഭാഗമായി കോടിക്കുളത്ത് ലിറ്റില്‍ ഡോള്‍ഫിന്‍സ് നീന്തല്‍/ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോടിക്കുളം പഞ്ചായത്ത് പ്രസിഡൻറ് ഷെര്‍ലി ആൻറണി ഉദ്‌ഘാടനം ചെയ്‌തു. ബാലസഭ അംഗങ്ങളായ 50 കുട്ടികള്‍ക്ക് 15 മണിക്കൂര്‍ നീന്തല്‍ പരിശീലനം ജില്ല അക്വാട്ടിക് അസോസിയേഷന്‍ സെക്രട്ടറിയും പരിശീലകനുമായ ബേബി വർഗീസ് ശനി, ഞായര്‍ ദിവസങ്ങളിലാണ് നടത്തുന്നത്. തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. കോടിക്കുളം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഗീത പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ ആർ. ബിനു പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് മഞ്ചേരിൽ, അംഗങ്ങളായ ജെയ്‌സമ്മ പോള്‍സൺ, സുജ സലിംകുമാർ, അര്‍ഷാദ്, കുടുംബശ്രീ മിഷനില്‍നിന്നുള്ള റീജ കൃഷ്‌ണൻ, കെ.വി. ബിപിൻ, സി.എസ്. സൂര്യ, ബിനു ശ്രീധരൻ, ശ്യാമ മോഹനൻ, അജ്‌മി ഷാഫി, കെ.ആർ. ലിസൻ, തങ്കമണി ശിവൻ, സിന്ദു സതീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.