കോട്ടയം: പുതിയ വിദ്യാഭ്യാസ വർഷം ആരംഭിച്ച് ഒന്നരമാസം പിന്നിടുേമ്പാൾ വിദ്യാഭ്യാസ ബന്ദിെൻറ പേരിൽ ക്ലാസുകൾ മുടങ്ങിയത് പത്ത് ദിവസം. ശനി, ഞായർ ഉൾപ്പെെടയുള്ള അവധിദിനങ്ങൾ ഒഴിച്ചുനിർത്തിയാൽ ജൂൺ ഒന്നുമുതൽ വെള്ളിയാഴ്ച വരെ 31 പ്രവൃത്തിദിനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് പത്തെണ്ണമാണ് വിദ്യാർഥി സംഘടനകളുടെ പഠിപ്പുമുടക്കിൽ തട്ടി ഇല്ലാതായത്. വിദ്യാഭ്യാസ ബന്ദിെൻറ പേരിൽ പ്രൈമറി സ്കൂളുകളടക്കം നിർബന്ധിച്ച് അടപ്പിക്കുന്നുണ്ട്. പഠിപ്പുമുടക്കലുകൾ ഇപ്പോൾ സ്വകാര്യ സ്കൂളുകളെയും ബാധിക്കുന്നുണ്ട്. നേരേത്ത കലാലയങ്ങളെയായിരുന്നു വിദ്യാർഥി സമരങ്ങൾ കാര്യമായി ബാധിച്ചിരുന്നത്. എതിര്‍ത്ത് സംസാരിച്ചാല്‍ സ്‌കൂളുകളിലെ വസ്തുവകകള്‍ നശിപ്പിക്കുമെന്ന ഭയം മൂലം സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍തന്നെ കുട്ടികളെ വീട്ടിലേക്ക് വിടുകയാണെന്ന് അധ്യാപകർ പറയുന്നു. സ്കൂൾ ബസുകൾക്കുനേരെ അക്രമം ഉണ്ടാകുമെന്ന ഭയവും അവധി പ്രഖ്യാപിക്കാൻ പ്രധാനകാരണമാണ്. സ്കൂളുകളുമായി ബന്ധമില്ലാത്ത പ്രശ്നങ്ങളുെട പേരിലാണ് കുരുന്നുകളെപോലും സമരത്തിെൻറ ഭാഗമാക്കുന്നത്. രക്ഷിതാക്കൾെക്കാപ്പം പാഠഭാഗങ്ങൾ കൃത്യമായി തീർക്കാനാകില്ലെന്നതിനാൽ അധ്യാപകരും ആശങ്കയിലാണ്. അതേസമയം, രാഷ്ട്രീയ ചായ്വിെൻറ പേരിൽ സമരത്തിന് വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന അധ്യാപകരുമുണ്ട്. സമരങ്ങൾ ഉച്ചക്കഞ്ഞി വിതരണത്തെയും ബാധിക്കുന്നുണ്ട്. ഇതിനെ ആശ്രയിച്ച് സ്‌കൂളില്‍ വരുന്ന കുട്ടികളെ പട്ടിണിക്കിടുന്ന നടപടിയാണ് വിദ്യാർഥി സംഘടനകളില്‍നിന്ന് ഉണ്ടാകുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അപ്രതീക്ഷിത അവധികൾ ഉദ്യോഗസ്ഥരായ രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കുന്നു. തുടർച്ചയായി പഠിപ്പുമുടക്കലുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സമരങ്ങളുമായി ഇനി സഹകരിക്കേണ്ടതെന്ന് ചില സ്കൂൾ പി.ടി.എകൾ തീരുമാനിച്ചിട്ടുമുണ്ട്. തുടർച്ചയായ സമരങ്ങൾ പൊതുവിദ്യാഭ്യാസ മേഖലക്കും തിരിച്ചടിയാകും. സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച് നാേലാളം പഠിപ്പുമുടക്കളാണ് ഉണ്ടായത്. ഏറ്റവുമൊടുവിൽ സെക്രേട്ടറിയറ്റിലേക്ക് എ.ബി.വി.പി നടത്തിയ മാർച്ചിനുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിലും പ്രവർത്തകരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച പഠിപ്പ് മുടക്കിയത്. ദിവസങ്ങൾക്ക് മുമ്പ് സ്വശ്രയ വിഷയത്തിൽ തന്നെ കെ.എസ്.യുവും ബന്ദ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.