കട്ടപ്പന: സാധാരണ മനുഷ്യെൻറ ഇരട്ടിയോളം നീളം വരുന്ന പടവലങ്ങകൾ. ഒമ്പതടിവരെ നീളമുണ്ട് ചിലതിന്. മികച്ച യുവ കർഷകക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഇടുക്കി വലിയതോവാള ഉള്ളാട്ട് മാത്യുവിെൻറ ഭാര്യ മഞ്ചുവിെൻറ (35) കൃഷിയിടത്തിലാണ് ഇൗ വിസ്മയക്കാഴ്ച. നീളക്കൂടുതൽ മൂലം ശരിക്ക് മൂപ്പെത്തും മുമ്പ് വിളവെടുക്കേണ്ടിവരുന്നു. ബംഗളൂരുവിലെ വിത്തുകമ്പനിയിൽനിന്ന് വരുത്തിയ അത്യുൽപാദനശേഷിയുള്ള വിത്ത് ഉപയോഗിച്ചായിരുന്നു കൃഷി. രണ്ടര മാസം മുമ്പ് നട്ട പടവലത്തിൽ ആദ്യത്തെ എട്ട് കായ്കൾ വളർന്ന് മണ്ണിൽ മുട്ടി. മണ്ണിന് സമാന്തരമായി പടവലം വളരുന്നത് ശ്രദ്ധയിൽെപട്ടതിനെത്തുടർന്ന് വള്ളികെട്ടി അകലേക്ക് നീട്ടിെവച്ചു. പേക്ഷ, പടവലം വീണ്ടും വളർന്ന് മണ്ണിൽ മുട്ടി. രണ്ടാം പ്രാവശ്യവും വള്ളികെട്ടി ഉയർത്തിെവച്ചെങ്കിലും വളർന്ന് വീണ്ടും നിലം തൊട്ടു. ഇനിയും വള്ളി കെട്ടി ഉയർത്തിയാൽ ഒടിയുമെന്നു ഭയന്ന് നിലത്ത് വളരാൻ വിടുകയായിരുന്നു. പടവലങ്ങയുടെ വലുപ്പം കേട്ടറിഞ്ഞ് നിരവധിപേരാണ് തോട്ടത്തിലെത്തുന്നത്. ആവശ്യക്കാർ ഏറിയതോടെ പാതി മൂപ്പെത്തും മുമ്പ് പറിച്ചുകൊടുക്കേണ്ടിവരുന്നു. ഒരെണ്ണത്തിന് 500 രൂപ വിലകിട്ടി. പാതിമൂപ്പായ കായ എട്ടുകിലോയണ്ടായിരുന്നു. പൂർണ വളർച്ചയെത്താൻ അനുവദിച്ചിരുന്നെങ്കിൽ 15മുതൽ 20 കിലോവരെ ലഭിച്ചേനെയെന്ന് യുവ കർഷക പറയുന്നു. അഞ്ചുമുക്കിൽ കുടുംബസ്വത്തായി ലഭിച്ച മൂന്നേക്കറിലും പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലും പച്ചക്കറി കൃഷിയാണ്. പയർ, പാവൽ, പച്ചമുളക്, കോളിഫ്ലവർ, ബ്രോക്കോളി, മാലിമുളക്, ബജി മുളക്, ക്യാപ്‌സിക്കം, വഴുതന, കോവൽ, കത്രിക്ക, പടവലം തുടങ്ങിയവയെല്ലാം തോട്ടത്തിലുണ്ട്. പശു, ആട്, കോഴി എന്നിവയെയും വളർത്തുന്നു. മത്സ്യകൃഷിക്കായി രണ്ട് വലിയ പടുതക്കുളവുമുണ്ട്. രോഹു, ഗൗരാമി, ഗോൾഡ് ഫിഷ്, സിലോപിയ തുടങ്ങിയ മത്സ്യങ്ങളാണ് വളർത്തുന്നത്. പച്ചക്കറി കച്ചവടക്കാർ കൃഷിസ്ഥലത്തുനിന്ന് നേരിട്ട് വാങ്ങിക്കൊണ്ടുപോകുന്നു. ജലക്ഷാമമുള്ള പ്രദേശത്ത് കുഴൽക്കിണറും പടുതക്കുളവും നിർമിച്ചാണ് ജലസേചന സൗകര്യം ഒരുക്കിയത്. കൃഷി വകുപ്പിെൻറ ആത്മ അവാർഡും കുടുംബശ്രീയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ജൈവകൃഷി രീതിയാണ് അവലംബിക്കുന്നത്. ജീവാമൃതം, പഞ്ചഗവ്യം തുടങ്ങിയ ജൈവവളങ്ങൾ സ്വന്തമായി ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നതോടൊപ്പം വിൽക്കുന്നു. മികച്ചയിനം പച്ചക്കറിത്തൈയും വിൽക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച 75,000 തൈയാണ് വിറ്റത്. ഭർത്താവ് മാത്യുവും വിദ്യാർഥികളായ മക്കൾ അഞ്ചിത്, അഞ്ചു, ആൽബിൻ എന്നിവരും കൃഷിയിൽ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.