പത്തനംതിട്ട: റോഡില്ലെങ്കിലും കലുങ്ക് നിർമിച്ച് പി.എം.ജി.എസ്.വൈ പദ്ധതി. നിരണം പഞ്ചായത്തിലാണ് പ്രധാൻ മന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതി പ്രകാരം കലുങ്ക് മാത്രം നിർമിച്ചത്. ഇതോടെ അക്കരയിക്കര കടക്കാൻ വള്ളത്തെ ആശ്രയിക്കുകയാണ് നാട്ടുകാർ. അല്ലെങ്കിൽ മുട്ടറ്റം വെള്ളത്തിൽ നീന്തണം. നാലുകിലോമീറ്ററോളം റോഡ് നിര്‍മാണത്തിന് 4.24 കോടി വകയിരുത്തിയ പദ്ധതിയില്‍ ഒരു കിലോമീറ്ററോളം റോഡ് നിര്‍മിച്ചില്ല. ഏഴ് കലുങ്ക് വേണ്ടിടത്ത് നിര്‍മിച്ചത് ഒെരണ്ണം. പദ്ധതി പൂര്‍ത്തീകരണത്തിന് ഇനിയും രണ്ട് കോടിയോളം രൂപ വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി ഗ്രാമപഞ്ചായത്ത് പറയുന്നു. നിരണം ഡക്ക് ഫാം മുതല്‍ മുപ്പരത്തിപ്പടിവരെ 4.219 കിലോമീറ്റര്‍ റോഡിന് 4.24 കോടിയാണ് വകയിരുത്തിയത്. ഏഴ് കലുങ്കും പദ്ധതിയിലുണ്ടെന്നും ഇവിടെ സ്ഥാപിച്ച ബോർഡിൽ വ്യക്തമാക്കുന്നു. മുപ്പരത്തിപ്പടിയിലാണ് ആർക്കും പ്രയോജനമില്ലാതെ കലുങ്ക് നിർമിച്ചത്. അപ്രോച്ച് റോഡില്ലാത്തതിനാൽ കലുങ്ക് നോക്കുകുത്തിയായി. ആറ്റുതീരത്ത് പുതുതായി റോഡ് നിര്‍മിക്കേണ്ട 950 മീറ്റര്‍ ദൂരം ഒഴിവാക്കി നേരേത്ത ഉണ്ടായിരുന്ന റോഡിന് വീതികൂട്ടി ടാറിങ് പൂര്‍ത്തിയാക്കിയതായും ആരോപണം ഉയർന്നു. പൊട്ടിപ്പൊളിഞ്ഞ പഴയ കലുങ്കിന് കൈവരി നിര്‍മിച്ച് പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു. സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ 100 മീറ്ററോളം റോഡ് ടാര്‍ ചെയ്തതുമില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് ആറ്റിൽനിന്ന് മണ്ണുവാരിയിട്ട് റോഡ് ലെവൽ ചെയ്തതായി പൗരസമിതി സെക്രട്ടറി ഷിജു തോമസ് പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പഴയ റോഡ് റീടാർ ചെയ്ത് ബന്ധപ്പെട്ടവർ ബില്ലുമാറിയെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.