അലങ്കാരപ്പക്ഷി വളർത്തൽ: സംരംഭക പരിശീലനം 20ന്​

പത്തനംതിട്ട: മല്ലപ്പള്ളി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ അലങ്കാരപ്പഷി വളർത്തലിൽ സംരംഭക പരിശീലനം നൽകും. 20ന് രാവിലെ 10 മുതൽ മല്ലപ്പള്ളി ബഥനി ഒാർത്തഡോക്സ് പള്ളി ഹാളിലാണ് പരിശീലനം. ഡോ. പി.കെ. ഷിഹാബുദ്ദീൻ നേതൃത്വം നൽകുമെന്ന് ജില്ല മൃഗസംരക്ഷണ ഒാഫിസർ ഡോ. എലിസബത്ത് ഡാനിയേൽ, അസി. ഡയറക്ടർ ഡോ. റെനി കെ. ഉമ്മൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് വായ്പ, വിവിധ വകുപ്പുകളിൽനിന്നുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ച് ആ മേഖലകളിൽനിന്നുള്ളവർ ക്ലാസെടുക്കും. താൽപര്യമുള്ളവർ 9526503970 നമ്പറിൽ 17ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.