നഴ്സുമാരുടെ സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണം ^മാണി

നഴ്സുമാരുടെ സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണം -മാണി കോട്ടയം: ശമ്പളവർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. നഴ്സുമാരുടെ സമരം ആരോഗ്യമേഖലയിൽ സ്ഫോടനാത്മകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ അടച്ചിടുമെന്ന് മാനേജ്മ​െൻറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കേരളം പകർച്ചപ്പനിയുടെ പിടിയിലാണെന്നിരിക്കെ, സമരം സങ്കീർണമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. നഴ്സുമാർക്ക് ന്യായമായ ശമ്പളം ലഭിക്കാനുള്ള അർഹതയുമുണ്ട്. നഴ്സിങ് ഒരു തൊഴിൽ മാത്രമല്ല, സേവനംകൂടിയാണ്. അവരെ ചർച്ചക്ക് വിളിച്ച് അവരുടെ ആവശ്യങ്ങൾക്ക് ന്യായമായ പരിഹാരം കാണാനുള്ള ധാർമിക ബാധ്യത സർക്കാറിനുണ്ടെന്നും മാണി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.