നിലക്കൽ തീർഥാടന കേന്ദ്രം ൈക്രസ്തവ സാഹോദര്യത്തിെൻറ മകുടോദാഹരണം -ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തൻ നിലക്കൽ: ൈക്രസ്തവ സമൂഹങ്ങളുടെ സാഹോദര്യത്തിെൻറയും കൂട്ടായ്മയുടെയും ശക്തിേസ്രാതസ്സും മകുടോദാഹരണവുമാണ് നിലക്കൽ തീർഥാടന കേന്ദ്രമെന്ന് പുനലൂർ ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തൻ. വിവിധ ൈക്രസ്തവ അപ്പോസ്തലിക സഭകളുടെ പൊതുവേദിയായ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ നിലക്കൽ മാർത്തോമ തീർഥാടനകേന്ദ്രത്തിൽ നടന്ന സെൻറ് തോമസ് ദിനാചരണവും മാർത്തോമ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. മാർത്തോമ അനുസ്മരണ സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജോർജ് ആലുങ്കൽ അധ്യക്ഷതവഹിച്ചു. ഫാ. ജോൺ തുണ്ടിയത്ത്, ഫാ. ഫിലിപ്പോസ് നടമല, ഫാ. ജെസ്മോൻ, അഡ്വ. വി.സി. സെബാസ്റ്റ്യൻ, ലിജു ജോർജ് എന്നിവർ സംസാരിച്ചു. ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തെൻറ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിയോടെയാണ് മാർത്തോമ ദിനാചരണത്തിനു തുടക്കം കുറിച്ചത്. ആഘോഷത്തോടനുബന്ധിച്ച് നേർച്ചക്കഞ്ഞിയും വിളമ്പി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള തീർഥാടകർ പങ്കുചേർന്നു. രണ്ടുദിവസമായി നിലക്കൽ മാർത്തോമ എക്യുമെനിക്കൽ കേന്ദ്രം സന്ദർശിക്കാൻ വിദൂരസ്ഥലങ്ങളിൽനിന്ന് തീർഥാടകർ എത്തുന്നുണ്ട്. തീർഥാടകർക്ക് എല്ലാ ക്രമീകരണവും ഒരുക്കിയിട്ടുണ്ടെന്നും നിലക്കൽ എക്യുമെനിക്കൽ സെൻറർ ഡയറക്ടർ ഫാ. കുര്യാക്കോസ് വടക്കേടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.