വണ്ടിപ്പെരിയാർ (ഇടുക്കി): നായാട്ടിനുപോയ മധ്യവയസ്കൻ വെടിയേറ്റുമരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇയാളോടൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്ന രണ്ടുപേർ ഒളിവിൽപോയതിനാൽ നിജസ്ഥിതി ഉറപ്പിക്കാനാകാതെ പൊലീസും. എസ്റ്റേറ്റ് ഉടമയടക്കം സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉടൻ പിടികൂടാകുമെന്നും ഇതോടെ സംഭവത്തിെൻറ ചുരുളഴിക്കാനാകുമെന്നുമാണ് െപാലീസ് കരുതുന്നത്. 55ാം മൈൽ രാജമുടി കല്ലുമടയിൽ വീട്ടിൽ ഷാജിയെയാണ് (48) തിങ്കളാഴ്ച രാവിലെ വെടിയേറ്റ് മരിച്ചനിലയിൽ സ്വകാര്യ ഏലം എസ്റ്റേറ്റിൽ കണ്ടെത്തിയത്. വീടിനുസമീപത്തെ ഏലത്തോട്ടമാണിത്. സംഘത്തിൽപെട്ടവരുടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റതാകാവമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരുന്നതെങ്കിലും കൂടെയുള്ളവർ ഒളിവിൽപോയതും രക്തം പുരണ്ട തുണിയും മറ്റും നശിപ്പിക്കാൻ ശ്രമിച്ചതും ദുരൂഹതയായി. മൃതദേഹത്തിനരികിൽ തോക്കുവെച്ച് മുങ്ങുകയായിരുന്നു ഒപ്പമുണ്ടായിരുന്നവർ. വീട്ടിലറിയിക്കാതെ മൃതദേഹം ഉപേക്ഷിച്ചുപോയതും ദുരൂഹത വർധിപ്പിക്കുന്നു. ഷാജിയുടെ നെഞ്ചിലാണ് വെടിയേറ്റത്. വെടിയുണ്ടയിലെ ചില്ലുകളേറ്റ് അമ്പതോളം മുറിവുകളും ശരീരത്തിലുണ്ടായിരുന്നു. മൃതദേഹം കിടന്ന സ്ഥലം ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിയിരുന്നു. മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ ദൂരെ മാറിയാണ് ചോരക്കറപുരണ്ട തോർത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടത്. ഷാജിയുടെ പക്കലുണ്ടായിരുന്ന തോക്ക് ബാലിസ്റ്റിക് വിദഗ്ധർ പരിശോധിച്ചു. ലൈസൻസില്ലാത്ത നാടൻ തോക്കാണിത്. ഷാജിയെ നായാട്ടിനായി കൂട്ടിക്കൊണ്ടുപോയ എസ്റ്റേറ്റ് ഉടമയെ കൂടാതെ ഒരാൾകൂടി സംഘത്തിലുള്ളതായാണ് സൂചന. വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. ഷാജിക്കൊപ്പമുണ്ടായിരുന്നവർ െചാവ്വാഴ്ച വൈകീട്ട് കീഴടങ്ങുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.