ആശ വർക്കേഴ്​സിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം ^അഡ്വ. എം. റഹ്​മത്തുല്ല

ആശ വർക്കേഴ്സിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം -അഡ്വ. എം. റഹ്മത്തുല്ല ചങ്ങനാശ്ശേരി: ഡെങ്കിപ്പനി രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്വന്തം ആേരാഗ്യംപോലും നോക്കാതെ മാതൃകാപരമായി പ്രവർത്തനം കാഴ്ചവെക്കുന്ന ആശ പ്രവർത്തകരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും അടിയന്തരമായി ഇവർക്ക് സ്പെഷൽ ഇൻസൻറിവ് അനുവദിക്കണമെന്നും എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി അഡ്വ.എം. റഹ്മത്തുല്ല ആവശ്യപ്പെട്ടു. ആശ വർക്കേഴ്സ് ഫെഡറേഷൻ എസ്.ടി.യു സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് അഡ്വ. റജീന മുഹ്തഫ അധ്യക്ഷതവഹിച്ചു. ദേശീയ സെക്രട്ടറി രഘുനാഥ് പനവേലി, മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മാത്യു മണമേൽ, ജില്ല ലീഗ് ജനറൽ സെക്രട്ടറി അസീസ് ബഡായിൽ, എസ്.ടി.യു ജില്ല പ്രസിഡൻറ് അസീസ് കുമാരനല്ലൂർ, ആശ വർക്കേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡൻറ് കെ.എസ്. ഹലീൽറഹ്മാൻ, സെക്രട്ടറി എം. റഹിയാനത്ത്, എസ്.ഇ.യു സംസ്ഥാന പ്രസിഡൻറ് നെസിം ഹരിപ്പാട്, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി െചയർമാൻ അനിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. മുഹമ്മദ്സിയ, തയ്യൽ തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജി കാട്ടിക്കുന്ന്, പ്ലാേൻറഷൻ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് സുബൈർ വാരാപ്പുഴ, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് സാബു മുല്ലശ്ശേരി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സി.എഫ്. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവിസിൽനിന്ന് വിരമിച്ച എസ്.ഇ.യു സംസ്ഥാന പ്രസിഡൻറ് നെസീം ഹരിപ്പാടിന് ആശ വർക്കോഴ്സ് െഫഡറേഷൻ ജില്ല കമ്മിറ്റിയുടെ ഉപഹാരം എം.എൽ.എ നൽകി. ഭാരവാഹികളായി അഡ്വ. റെജീന മുസ്തഫ (മലപ്പുറം) പ്രസിഡൻറായും കെ.എസ്. ഹലീൽ റഹ്മാൻ (കോട്ടയം) ജനറൽ സെക്രട്ടറിയായും നെസീമ മങ്ങാടൻ വയനാട് ട്രഷററായും െതരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാരായി ഗ്രേസി ജോസഫ് മലപ്പുറം, എൻ. റഹിയാനത്ത് കോട്ടയം, ബിന്ദു മലപ്പുറം, എ.ആർ. സേലോചന കോട്ടയം എന്നിവരെയും ജോയൻറ് സെക്രട്ടറിമാരായി ഖദീജ പി.ടി മലപ്പുറം, സുനിത വി. കോട്ടയം, റീന മലപ്പുറം, മാലിനിഭായി കോട്ടയം എന്നിവരെ തെരഞ്ഞെടുത്തു. റിേട്ടണിങ് ഒാഫിസർ രഘുനാഥ് പനവേലി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പരാതി നൽകി കോട്ടയം (ഗാന്ധിനഗർ): മെഡിക്കൽ കോളജിൽ സ്വകാര്യ ഏജൻസിവഴി സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായും ആശുപത്രിയിൽ രോഗി സന്ദർശനത്തിന് സമയമാറ്റം ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ച് ആശുപത്രി വികസന കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ കലക്ടർക്ക് എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. പി.കെ. സന്തോഷ് പരാതി നൽകി. ചൊവ്വാഴ്ച രാവിലെ എട്ടിന് മുട്ടമ്പലത്തുള്ള കലക്ടർ വസതിയിലെത്തിയാണ് പരാതി നൽകിയത്. 10 സെക്യൂരിറ്റിക്കാരെയാണ് സ്വകാര്യ ഏജൻസിവഴി നിയമിച്ചത്. നിലവിലുള്ള സെക്യൂരിറ്റികൾക്ക് 500 ദിവസ വേതനം നൽകുേമ്പാൾ പുതുതായി നിയമിക്കപ്പെട്ടവർക്ക് 700 രൂപയാണ് ദിവസവേതനമെന്ന് എ.െഎ.ടി.യു.സി പറയുന്നു. സെക്യൂരിറ്റിക്കാർ ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാരെ നിയമിക്കേണ്ടത് എച്ച്.ഡി.സി മുഖാന്തരമാണെന്നും അല്ലാതെയുള്ള നിയമനം എച്ച്.ഡി.സി ഭരണഘടനക്ക് വിരുദ്ധമാണെന്ന് ഇൗ നിയമനത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും പരാതിയിൽ ആക്ഷേപിക്കുന്നു. എന്നാൽ, എച്ച്.ഡി.സിവഴി നിയമനം നടത്തിയാൽ ജീവനക്കാർക്കുള്ള ആനുകൂല്യം കൊടുക്കേണ്ടിവരുമെന്നും അത്രയും ഭീമമായ തുക കൊടുക്കാൻ ഇല്ലാത്തതിനാലാണ് സ്വകാര്യ ഏജൻസിവഴി നിയമനം നടത്തിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.