കോലഞ്ചേരി പള്ളി കേസ്: സമാധാനത്തിെൻറ വാതിൽ തുറക്കണം -ഫാ. എം.ഒ. ജോൺ കോട്ടയം: കോലഞ്ചേരി പള്ളി കേസിൽ സുപ്രീംകോടതിവിധി സമാധാനത്തിെൻറ വാതിൽ തുറക്കെട്ടയെന്ന് മലങ്കര ഒാർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. േജാൺ പറഞ്ഞു. ദീർഘകാലമായി നിലനിൽക്കുന്ന സഭതർക്കങ്ങളും കോടതി വ്യവഹാരങ്ങളും അവസാനിപ്പിച്ച് സഭയിൽ സമാധാനം ഉണ്ടാകാൻ കാരണമാകും. സഭകേസുകൾ അവസാനിച്ച് സഭയിൽ സമാധാനം ഉണ്ടാകണമെന്നത് ദീർഘകാലമായ ആഗ്രഹമാണ്. സുപ്രീംകോടതി അംഗീകരിച്ച 1934ലെ സഭ ഭരണഘടനയുടെ അടിസ്ഥാനത്തിലാവണം സമാധാനം. സുപ്രീംകോടതി വിധി അനുസരിക്കാൻ എല്ലാ പൗരന്മാർക്കും ബാധ്യതയുണ്ട്. അതനുസരിച്ച് വിധി നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.