അടൂർ: ബലക്ഷയം സംഭവിച്ച ഏനാത്ത് പാലത്തിെൻറ രണ്ടാമത്തെ തൂണിനു പകരം നിർമിച്ച പൈൽ തൂണുകൾ ബന്ധിപ്പിച്ചുള്ള കോൺക്രീറ്റിങ് ഉടൻ നടക്കും. നാല് പൈൽ തൂണിെൻറ പണി പൂർത്തിയായി. ഇതിനു മുകളിൽ തൂണുകളെ ബന്ധിപ്പിച്ച് 7.8 മീറ്റർ വീതിയിലും 7.3 മീറ്റർ നീളത്തിലുമാണ് കോൺക്രീറ്റ് ചെയ്യുന്നത്. കോൺക്രീറ്റിന് മുന്നോടിയായ കമ്പികെട്ട് പൂർത്തീകരിച്ചു. ഇതേരീതിയിൽ മൂന്നാമത്തെ തൂണിെൻറ പൈൽ തൂണുകളെ ബന്ധിപ്പിച്ച് പൈൽ ക്യാപ്പ് നിർമിക്കും. പൈൽ ക്യാപ്പിന് മുകളിൽ 1:5 ഡയമീറ്റർ വ്യാസമുള്ള കോൺക്രീറ്റ് നിർമിച്ച് അതിനു മുകളിൽ പിയർ ക്യാപ്പ് ഉണ്ടാക്കും. തുടർന്ന് ഇരുമ്പ് ഗർഡറിൽ ഉയർത്തിെവച്ച ഡക്ക് സ്ലാബ് പുതിയതായി പണിത പിയർ ക്യാപ്പിലേക്ക് ഇറക്കിവെക്കും. നടപ്പാതയിലെ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിച്ച് എക്സ്പാൻഷൻ ജോയൻറ് മാറ്റി പുതിയത് പിടിപ്പിക്കും. പാലത്തിെൻറ രണ്ടാമത്തെ ചരിഞ്ഞ തൂണ് പൂർണമായും മുറിച്ചുനീക്കി. മൂന്നാമത്തെ തൂണ് പകുതി മുറിച്ചുനീക്കി. ഇപ്പോൾ യന്ത്രങ്ങൾ ഉപയോഗിച്ച് തൂണിെൻറ ബാക്കി പൊട്ടിച്ചുനീക്കുകയാണ്. ആഗസ്റ്റ് 15ന് പണി പൂർത്തിയാക്കി കെ.എസ്.ടി.പിക്ക് കൈമാറുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.