കോട്ടയം: കുവൈത്ത് അമീർ കുമരകത്തേക്കില്ല. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജബാർ ഞായറാഴ്ച ഉച്ചക്ക് കുമരകത്ത് എത്തുമെന്നായിരുന്നു വിവരം. ഇതിനായി കുമരകം സൂരി ഹോട്ടലിൽ ഒരുക്കം നടത്തുകയും ചെയ്തിരുന്നു. വഞ്ചിവീട് യാത്ര അടക്കം ഒരുക്കുകയും ചെയ്തിരുന്നു. മകനും കൊട്ടാരകാര്യ മന്ത്രിയുമായ ഷെയ്ഖ് നാസർ സബാഹ്, നാഷനൽ ഗാർഡ് ഉപമേധാവി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹ് എന്നിവരടക്കം ഒമ്പതംഗ സംഘം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, സന്ദർശനം റദാക്കിയതിെൻറ കാരണം വ്യക്തമല്ല. കഴിഞ്ഞ 25ന് ഇന്ത്യയിലെത്തിയ അമീർ നോയിഡ ജെ.പി ഹെൽത്ത് കെയറിൽ ചികിത്സയിലായിരുന്നു. അദ്ദേഹം ഇവിടെനിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.