കങ്ങഴയിൽ ജൻ ഒൗഷധി മെഡിക്കൽ സ്​റ്റോർ ഉദ്​ഘാടനം ഇന്ന്​

കങ്ങഴ: മുസ്ലിം സർവിസ് സൊസൈറ്റി കങ്ങഴ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറി​െൻറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. പത്തനാട് കവലയിൽ കുളത്തൂർമൂഴി റോഡിൽ സ്റ്റേറ്റ് ബാങ്കിന് എതിർവശത്ത് ചെമ്പൻചിറ ബിൽഡിങ്ങിലാണ് മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നത്. ഗുണനിലവാരമുള്ള ജനറിക് (അലോപ്പതി) മരുന്നുകൾ 70 ശതമാനം വിലക്കുറവിലാണ് പൊതുജനങ്ങൾക്ക് ജൻ ഒൗഷധ സ്റ്റോർ വഴി ലഭ്യമാക്കുന്നത്. വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്യും. എം.എസ്.എസ് പ്രസിഡൻറ് പി.സി. സലിം അധ്യക്ഷത വഹിക്കും. ഡോ. എൻ. ജയരാജ് എം.എൽ.എ ആദ്യവിൽപന നിർവഹിക്കും. കങ്ങഴ പഞ്ചായത്ത് പ്രസിഡൻറ് ബി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. ക്യാപ്ഷൻ: KTL60 MOHANAN K എം.ജി സർവകലാശാലയിൽനിന്ന് 31 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച ഡെപ്യൂട്ടി രജിസ്ട്രാർ കെ. മോഹനൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.