കോട്ടയം: തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സ്വാമി ഉദിത് ചൈതന്യ നടത്തിയ പ്രഭാഷണത്തിനെതിരെ പ്രതിഷേധം. പ്രഭാഷണത്തില്‍ രാഷ്ട്രീയത്തിനൊപ്പം മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള വാക്കുകളും കടന്നുവന്നതോടെ ഒരുവിഭാഗം നാട്ടുകാർ ഇതിനെതിരെ രംഗത്തെത്തി. ഇതോടെ പ്രസംഗം തടസ്സപ്പെട്ടു. പിന്നീട് കുമരകം പൊലീസും ക്ഷേത്രം ഭാരവാഹികളും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. തുടര്‍ന്ന് പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ട് അഞ്ചുമുതലാണ് ക്ഷേത്രം ഉപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടിയിലെ ഭാഗവതം വില്ലേജ് എന്ന ആധ്യാത്മിക കേന്ദ്രത്തിലെ സ്വാമി ഉദിത് ചൈതന്യ ആധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചത്. പ്രഭാഷണത്തിൽ സംസ്ഥാന സർക്കാറിെന വിമർശിച്ച അദ്ദേഹം കേന്ദ്രസർക്കാറിനെ പുകഴ്ത്തുകയും ചെയ്തു. ഇതോടെയാണ് പ്രഭാഷണം രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് ആരോപിച്ച് ഒരുസംഘം നാട്ടുകാർ രംഗത്തെത്തിയത്. മറ്റ് മതങ്ങൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. അതേസമയം, ഇത്തരത്തിൽ പ്രസംഗിക്കുമെന്ന് തങ്ങൾക്കറിയില്ലായിരുന്നുവെന്ന് ക്ഷേത്രം ഉപദേശക സമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.