വൈക്കത്ത് ഗതാഗതപരിഷ്കാരം ഇന്നുമുതൽ

വൈക്കം: ദളവാക്കുളം ബസ് സ്റ്റാൻഡ് ഉപയോഗപ്രദമാക്കുംവിധം നഗരത്തിലെ ഗതാഗത പരിഷ്കാരം ശനിയാഴ്ച മുതൽ നടപ്പാക്കും. മുമ്പ് തീരുമാനിച്ച ഗതാഗതസംവിധാനത്തിൽ ഭേദഗതിവരുത്തിയാണ് തീരുമാനം നടപ്പാക്കുന്നത്. എറണാകുളം, തലയോലപ്പറമ്പ് ഭാഗത്തുനിന്ന് വൈക്കത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ബസുകൾ ലിങ്ക് റോഡ് വഴി ദളവാക്കുളം ബസ് സ്റ്റാൻഡിൽ എത്തി തുടർന്ന് തെക്കേനട, പടിഞ്ഞാറേനട, ബോട്ട് ജെട്ടി, പഴയ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി, കൊച്ചുകവല, വലിയകവല വഴി യാത്രതുടരണം. വൈക്കത്ത് സർവിസ് അവസാനിപ്പിക്കുന്ന ബസുകൾ വലിയകവലയിൽനിന്ന് തിരിഞ്ഞ് ലിങ്ക് റോഡുവഴിതന്നെ ദളവാക്കുളം സ്റ്റാൻഡിൽ എത്തി പാർക്ക് ചെയ്യണം. വെച്ചൂർ ഭാഗം ഉൾപ്പെടുന്ന തെക്കൻ മേഖലയിൽനിന്ന് വരുന്ന വാഹനങ്ങൾ മുമ്പത്തെപോലെ തെക്കേനട, പടിഞ്ഞാറേനട, സ്റ്റാൻഡ്, വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം സ്റ്റാൻഡിൽ എത്തുകയും ഹാൾട്ട് ചെയ്യുന്ന ബസുകൾ ഒരു വട്ടം ടൗൺ ചുറ്റി ദളവാക്കുളം വഴി തെക്കോട്ട് സർവിസ് നടത്തുകയും ചെയ്യുന്ന വിധമാണ് ട്രാഫിക് ക്രമീകരണ കമ്മിറ്റി തീരുമാനിച്ചത്. അതോടൊപ്പം വലിയകവല--വടക്കേനട റോഡ് സ്വകാര്യവാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്താൻ ആർ.ടി.എക്ക് ശിപാർശചെയ്യാനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.