നാവ്​ പൊള്ളിക്കും ഉപ്പേരി@400 ..........................ഒാണക്കാഴ്​ച

ഉപ്പേരിവില ഇത്തവണ നാവ് പൊള്ളിക്കും. വെളിെച്ചണ്ണയിൽ വറുത്ത ഉപ്പേരി കിലോക്ക് 400 രൂപയാണ് വില. കവറിൽ എത്തുന്ന മറ്റ് ഉപ്പേരിക്ക് 360 മുതൽ 380 വരെയും. വെളിച്ചെണ്ണയുടെയും ഏത്തക്കയുടെയും വില വർധനയാണ് ഉപ്പേരി വിലയും കൂടാൻ കാരണം. ജൂണിൽ 136-140 രൂപയായിരുന്ന വെളിച്ചെണ്ണയുടെ ചില്ലറവിൽപന 185ൽ എത്തിനിൽക്കുകയാണ്. മൊത്തവില 170 ഉം. ഒാണക്കാലം എത്തുന്നതിന് മുമ്പുതന്നെ ഉപ്പേരിവില ഉയർന്നിരുന്നു. ഏത്തക്കയുടെ വിലയും കൂലിയും ഉൾപ്പെടെ 320-350 രൂപ ചെലവാകുമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽ വാഴകൃഷി കുറഞ്ഞതും ഇടുക്കിയിലും വയനാട്ടിലും ഉൽപാദത്തിലുണ്ടായ ഇടിവുമാണ് ഏത്തക്കയുടെ വില വർധിക്കാൻ ഇടയായത്. മൊത്തവില 65 ഉം ചില്ലറവിൽപന 75-80 ഉം ആണ്. ഓണക്കാലത്ത് ദിവസേന കോട്ടയത്ത് 120 ടൺ ഏത്തക്കുലയാണ് എത്തുന്നത്. മുൻ വർഷങ്ങളിൽ ഇതിൽ 15ശതമാനവും പ്രാദേശിക വിപണിയിൽനിന്നായിരുന്നു. എന്നാൽ, ഇത്തവണ പ്രതീക്ഷിച്ച വിളവ് ലഭിക്കാത്തത് തിരിച്ചടിയായി. ഏത്തക്കുല കൂടതലും വയനാട്ടിൽനിന്നാണ് എത്തുന്നത്. ഉപ്പേരി വറുക്കാൻ രൂപഭംഗിയുള്ള, തമിഴ്നാട്ടിെല മേട്ടുപ്പാളയം ഏത്തക്കുലകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ, ആളുകൾക്ക് നാടനോടാണ് പ്രിയം. പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, ചങ്ങനാശ്ശേരി, കുറവിലങ്ങാട്, കൂത്താട്ടുകുളം, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കോട്ടയം മാർക്കറ്റിലേക്ക് നാടൻ ഏത്തക്കുല വരുന്നത്. കനത്ത മഴയിൽ കൃഷി നശിച്ചതോടെ ഇതി​െൻറ വരവ് ഗണ്യമായി കുറഞ്ഞു. രാസവളം ചേർത്ത് വിളവെടുക്കുന്ന മേട്ടുപ്പാളയം ഏത്തക്കയുടെ ഉപ്പേരിക്ക് രുചിയില്ലെന്നാണ് ഉപ്പേരിപ്രിയരുടെ അഭിപ്രായം. നാടൻ ഏത്തക്കയിൽ വറുത്ത ഉപ്പേരിക്ക് രുചി കൂടുമെന്നതിനു പുറെമ, എണ്ണ കുറച്ചുമതിയെന്നതും പ്രത്യേകതയാണ്. വാഴച്ചുണ്ടി​െൻറ എണ്ണം നോക്കിയാണ് ഒാണവിപണിയിൽ എത്തിയ നാടൻ കുലകളുടെ എണ്ണം വ്യാപാരികൾ കണക്കാക്കുന്നത്. കഴിഞ്ഞവർഷം 3500 മുതൽ 4000 വരെയാണ് വാഴച്ചുണ്ട് വിൽപനക്കെത്തിയതെങ്കിൽ ഇത്തവണ 1000-1500 എണ്ണം മാത്രമായി ചുരുങ്ങിയെന്ന് കച്ചവടക്കാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.