തൊടുപുഴ: നെടിയശാല പള്ളിയിൽ എട്ടുനോമ്പാചരണവും കന്യാമറിയത്തിെൻറ പിറവിത്തിരുനാളും 31 മുതൽ െസപ്റ്റംബർ എട്ടുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 31ന് വൈകുന്നേരം 4.30ന് കൊടിയേറ്റും തിരുസ്വരൂപ പ്രതിഷ്ഠയും കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ നിർവഹിക്കും. തിരുനാൾ പ്രമാണിച്ച് എല്ലാ ദീർഘദൂര ബസുകൾക്കും പള്ളിക്ക് സമീപം സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഫാ. ജോയി ആയ്ക്കൽ, പബ്ലിസിറ്റി കൺവീനർ ജോസഫ് മൂലശേരി, ടി.എം. ഉലഹന്നാൻ, മാത്യു ജോസഫ് പൂവത്തിങ്കൽ, വിൻസൻറ് കൊയംമനാൽ തുടങ്ങിയവർ പങ്കെടുത്തു. വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല തൊടുപുഴ: ഒാൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷനെ ആക്ഷേപിക്കുന്ന തരത്തിൽ ചിലർ നടത്തുന്ന ആക്ഷേപങ്ങളും പ്രസ്താവനകളും വാസ്തവ വിരുദ്ധമാണെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി. നിയമം അനുസരിച്ച് വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് അപ്രഖ്യാപിത വിലക്കുകളോ ഉൗരുവിലക്കുകളോ ഏർപ്പെടുത്തിയിട്ടില്ല. ചില വ്യാപാരികൾ മറിച്ചു നടത്തുന്ന പ്രസ്താവനകൾ തെറ്റാണ്. ഏതെങ്കിലും വ്യാപാരികൾക്ക് ബോധപൂർവം മരുന്ന് വിതരണം ചെയ്യാതിരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല. ഇത് സംബന്ധിച്ച് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.എൻ. മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് രാജു, ജില്ല പ്രസിഡൻറ് എം.എം. ജോണി, ഷിബു ജോർജ്, ജെയ്സൺ ജോർജ്, സ്റ്റേറ്റ് കൗൺസിൽ അംഗം പി.എം. ഗയാസ് എന്നിവർ പെങ്കടുത്തു. ഫെഡറൽ ബാങ്ക് തൊടുപുഴ ശാഖ പുതിയ മന്ദിരത്തിലേക്ക് തൊടുപുഴ: ഫെഡറൽ ബാങ്ക് തൊടുപുഴ ശാഖ ബുധനാഴ്ച മുതൽ പുതിയ മന്ദിരത്തിലേക്ക്. അമ്പലം ബൈപാസിലെ പുളിമൂട്ടൽ റോയ് റോജേഴ്സ് ടവേഴ്സിൽ പ്രവർത്തിച്ചിരുന്ന ശാഖയാണ് അമ്പലം ബൈപാസിലെ കെ.പി. വർക്കീസ് മാളിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. ഫെഡറൽ ബാങ്ക് സി.ഇ.ഒ ശ്യാം ശ്രീനിവാസൻ അധ്യക്ഷതവഹിക്കും. എ.ടി.എം ഉദ്ഘാടനം തൊടുപുഴ നഗരസഭ ചെയർേപഴ്സൺ സഫിയ ജബ്ബാർ നിർവഹിക്കുമെന്ന് ഫെഡറൽ ബാങ്ക് ഡിവിഷനൽ വൈസ് പ്രസിഡൻറും റീജനൽ ഹെഡുമായ ജോർജ് ജേക്കബ്, ബ്രാഞ്ച് മേധാവി എസ്. മീര, സ്പെഷൽ അസിസ്റ്റൻറ് ബേബി ജോസഫ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.