അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണകാമറ സ്ഥാപിക്കും -മന്ത്രി തോമസ് െഎസക് കുമളി: കേന്ദ്ര നികുതിസമ്പ്രദായം നടപ്പാക്കിയതോടെ ചരക്കുവാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കുന്ന പതിവ് ഇല്ലാതായെങ്കിലും വാഹനങ്ങൾ നിരീക്ഷിക്കാൻ ചെക്ക് പോസ്റ്റുകളിൽ കാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു. കുമളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നടപ്പാക്കി ത്തുടങ്ങിയ ഘട്ടത്തിൽ സർക്കാർ കർശന നടപടികൾക്കില്ല. വ്യാപാരികൾക്ക് ഏറെ സൗകര്യപ്രദമായ സംവിധാനമാണ് ഒരുക്കിയത്. റിേട്ടണുകൾ ഒാൺലൈനായി നൽകുകയും ചരക്കുനീക്കം സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ഒാൺലൈനാക്കുകയും വേണം. ഇതിനുള്ള സോഫ്ട്വെയർ തയാറാക്കാൻ രണ്ടുമാസംകൂടി വേണ്ടിവരും. ചരക്കുവാഹനങ്ങളുടെ നമ്പറുകൾ ചെക്ക് പോസ്റ്റിലെ കാമറയിൽ പകർത്തി കമ്പ്യൂട്ടറിൽ പരിശോധിച്ചാൽ ഇൗ വാഹനത്തിലെ ചരക്ക് സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഇതോടെ ക്രമക്കേട് നടത്തിയ വാഹനവും ഇതുസംബന്ധിച്ച കാര്യങ്ങളും നികുതി വകുപ്പ് അധികൃതർക്ക് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.