ചെറുതോണി: വിഷരഹിത പച്ചക്കറിയും ജൈവ പച്ചക്കറിയും േപ്രാത്സാഹിപ്പിക്കുന്നതിന് ജൈവഗ്രാം ഫെഡറേഷൻ നേതൃത്വത്തിൽ ആരംഭിച്ച ഓണോത്സവ് അഞ്ചാം ദിവസത്തിലേക്ക്. കുടുംബശ്രീയും ഡി.ടി.പി.സിയും ജില്ല വ്യവസായ കേന്ദ്രവും സ്റ്റാർ ഫ്ലവേഴ്സും സംയുക്തമായാണ് മേള നടത്തുന്നത്. അഞ്ചാം ദിവസമായ ബുധനാഴ്ച വൈകീട്ട് ഏഴിന് ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ നൃത്തസന്ധ്യ അരങ്ങേറും. ജില്ല ആസ്ഥാനത്തുനിന്ന് കെ.എസ്.ആർ.ടി.സിയുടെ ഗ്രാമീണ സർവിസ് ചെറുതോണി: കെ.എസ്.ആർ.ടി.സിയുടെ ഗ്രാമീണ സർവിസിന് ചെറുതോണിയിൽ തുടക്കമായി. രാവിലെ അഞ്ചിന് കാന്തല്ലൂരിൽ നിന്നാരംഭിച്ച് മൂന്നാർ, ആനച്ചാൽ, കൊന്നത്തടി, കമ്പിളികണ്ടം, മുരിക്കാശേരി, ചെറുതോണി, കുയിലിമല എത്തിയശേഷം തിരിച്ച് ചെറുതോണി, ഇടുക്കി, നാരകക്കാനം, ഈട്ടിക്കവല, തങ്കമണി, പ്രകാശ്, തോപ്രാംകുടി, ചെറുതോണി, മൂന്നാർ, കാന്തല്ലൂർ റൂട്ടിലാണ് പുതിയ സർവിസ് ആരംഭിച്ചത്. ചെറുതോണിയിൽ നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ് ബസ് സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു. കെ.എസ്.ആർ.ടി.സി സോണൽ ഓഫിസർ പി. സുരേഷ്കുമാർ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.