ടി.കെ. രാമകൃഷ്ണൻ സ്മാരക പുരസ്​കാരം ഡോ. ടി.കെ. ജയകുമാറിന് സമ്മാനിച്ചു

ഗാന്ധിനഗർ (കോട്ടയം): മുൻമന്ത്രി ടി.കെ. രാമകൃഷ്ണൻ പഠനകേന്ദ്രം ഏർപ്പെടുത്തിയ ഏഴാമത് ടി.കെ. സ്മാരക പുരസ്കാരം കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. പ്രത്യേക പുരസ്കാരം മെഡിക്കൽ കോളജ് ഹൃദ്രോഗവിഭാഗം പ്രഫ. ഡോ. പി.എൻ. ജയപ്രകാശിനും നൽകി. എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ അധ്യക്ഷതവഹിച്ചു. വി.എൻ. വാസവൻ, ജോസ് കെ. മാണി എം.പി, സുരേഷ്കുറുപ്പ് എം.എൽ.എ, കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ, വിവിധ വിഭാഗം മേധാവികളായ ഡോ. രാജു ജോർജ്, സി.പി. വിജയൻ, പി.കെ. ബാലകൃഷ്ണൻ, കെ.പി. ജയകുമാർ, എം.എ. തോമസ്, കെ.ജെ. തോമസ്, വിജയമ്മ എന്നിവർ സംസാരിച്ചു. KTG55 dr. jayakumar award ടി.കെ. രാമകൃഷ്ണൻ സ്മാരക പുരസ്കാരം കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.