അന്വേഷണം ദിശതെറ്റിക്കാൻ നവമാധ്യമങ്ങൾ ശ്രമിക്കുന്നു -മുഖ്യമന്ത്രി േകാട്ടയം: സുപ്രധാന കേസുകളുടെ അന്വേഷണം ദിശതെറ്റിക്കാൻ ചില നവമാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവമാധ്യമങ്ങൾ വ്യാപകമായി ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസസ്ഥരെ സമ്മർദത്തിലാക്കാനും നീക്കം ശക്തമാണ്. ഇതിനെ അതിജീവിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിയണം. ആവശ്യമെങ്കിൽ ഇതിനായി പ്രത്യേക പരിശീലനം പൊലീസുകാർക്ക് നൽകാൻ നടപടിയെടുക്കും. കോട്ടയത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യേവയായിരുന്നു നവമാധ്യമങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം. തങ്ങൾ പറയുന്നവഴിയെ അന്വേഷണം നടക്കണമെന്ന വാശിയാണ് ഇത്തരക്കാർക്ക്. അത് മറ്റ് ദുരുദ്ദേശ്യങ്ങളോടെയൊന്നുമല്ല. എന്നാൽ, റേറ്റിങ് ഉയർത്താൻ ഇതിലൂടെ ശ്രമിക്കുകയാണെന്നകാര്യം കാണാതെപോകരുത്. നവമാധ്യമങ്ങളോട് സംസാരിക്കുേമ്പാൾ ഉദ്യോഗസ്ഥർക്ക് കൂടുതൽ ശ്രദ്ധവേണം. സ്വതന്ത്ര ചിന്താഗതിയോടെയുള്ള അന്വേഷണെമ നടത്താവൂ. വാർത്ത പറഞ്ഞുകൊടുക്കുേമ്പാഴും ശ്രദ്ധിക്കണം. എന്തുപറയണം, പറേയണ്ട എന്ന കാര്യത്തിലും ജാഗ്രത വേണം. നിലപാടിൽനിന്ന് വ്യതിചലിക്കരുത്്. അവർ അവരുടെ വഴിക്കുപോകെട്ട. നിങ്ങൾ നീതിപൂർവവും നിഷ്പക്ഷവുമായും അന്വേഷണം നടത്തണം. വാർത്തനൽകുേമ്പാൾ അവർ അവർക്കുവേണ്ടത് മാത്രം അടർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഉൗഹാപോഹങ്ങൾ പ്രചരിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ മാനസിക സമ്മർദത്തിലാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഒരുതരത്തിലും പ്രലോഭനത്തിൽ അകപ്പെടരുത്. മൂന്നാം മുറയടക്കം പ്രാകൃത അന്വേഷണരീതികൾ ഉപേക്ഷിച്ച് ശാസ്ത്രീയ രീതിയിൽ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി നിർേദശിച്ചു. --സി.എ.എം--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.