ബിനാമി സ്വത്ത്​; റബ്​റിദേവിയെയും മകനെയും ​േചാദ്യംചെയ്​തു

പട്ന: ആയിരം കോടി രൂപയുടെ ബിനാമി സ്വത്ത് കേസിൽ ആർ.െജ.ഡി മേധാവി ലാലുപ്രസാദ് യാദവി​െൻറ ഭാര്യ റബ്റി ദേവി, മകൻ േതജസ്വി യാദവ് എന്നിവരെ ആദായനികുതി വകുപ്പ് ഉേദ്യാഗസ്ഥർ േചാദ്യംചെയ്തു. ആയിരം കോടിയുടെ ബിനാമി ഭൂമി ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ആേരാപണം. പട്നയിലെ ആദായനികുതിവകുപ്പ് ഒാഫിസിലേക്ക് സമൻസയച്ച് വരുത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനെ സഹായിക്കാൻ ഡൽഹിയിൽ നിന്നുള്ള പ്രത്യേകസംഘം പട്നയിൽ എത്തിയിരുന്നു. കേസിൽ ലാലുവി​െൻറ മകൾ മിസ ഭാരതി, ഭർത്താവ് ഷൈലേഷ്കുമാർ എന്നിവരെ നേരേത്ത ചോദ്യം െചയ്തിരുന്നു. ലാലു, റബ്റി, മുൻ ബിഹാർ ഉപമുഖ്യമന്ത്രികൂടിയായ മകൻ തേജസ്വി, സഹോദരി ഛന്ദ, രാഗിണി യാദവ്, ഭാരതി, കുമാർ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കഴിഞ്ഞ ജൂണിൽ ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഡൽഹി, ബിഹാർ എന്നിവിടങ്ങളിലെ 12ഒാളം പ്ലോട്ടുകളും കെട്ടിടങ്ങളും ഇതിനകം ആദായനികുതി വകുപ്പ് ജപ്തി ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.