പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ മുഖ്യമന്ത്രിയുടെ അഭിനന്ദനം

കോട്ടയം: മാങ്ങാനത്ത് തലയില്ലാതെ വെട്ടിനുറുക്കിയനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തി​െൻറ അന്വേഷണം കാര്യക്ഷമമായി പൂർത്തിയാക്കിയ . കോട്ടയത്ത് ൈക്രംബ്രാഞ്ച് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുേമ്പാഴാണ് ജില്ല പൊലീസ് മേധാവി അടക്കമുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചത്. ഇതൊരു ആസൂത്രിത കൊലപാതകമാണ്. ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഒരിടത്തും തല മുറിച്ചെടുത്ത് മറ്റൊരിടത്തും ഉപേക്ഷിച്ച കേസിലെ പ്രതിയെ അടുത്തദിവസം അറസ്റ്റ് ചെയ്യാനായത് ചെറിയകാര്യമല്ല. സേനയുടെ കുറ്റാന്വേഷണമികവും വൈദഗ്ധ്യവുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സാധാരണ കേസുകളിൽ പ്രതിയെ പിടിക്കാൻ ദിവസങ്ങൾ എടുക്കുേമ്പാൾ അടുത്തദിവസം തന്നെ ആസൂത്രിതമായി പ്രതിയെ കുടുക്കാൻ കഴിയുന്നത് കേരള പൊലീസി​െൻറ തൊപ്പിയിൽ ഒരു തൂവൽകൂടി ചാർത്താൻ വഴിയൊരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി ലോക്നാഥ് ബെഹ്റ, ക്രൈംബ്രാഞ്ച് ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരും അന്വേഷണ ഉദ്യോഗസ്ഥരെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.