കോടതി ഉത്തരവുകൾ അവഗണിക്കുന്ന സർവകലാശാലക്ക് കനത്ത പ്രഹരം

കോട്ടയം: കോടതി ഉത്തരവുകൾ അവഗണിച്ചുള്ള നിലപാടിനേറ്റ കനത്ത പ്രഹരമാണ് ചൊവ്വാഴ്ച എം.ജി സർവകലാശാല അധികൃതർക്കു നേരിടേണ്ടിവന്നത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ച ഹൈേകാടതി കേസെടുക്കുന്ന എല്ലാ ദിവസവും വൈസ് ചാൻസലറും രജിസ്ട്രാറും ഫിനാൻസ് ഓഫിസറും ഹാജരാകണമെന്ന് കർശന നിർേദശം നൽകിയിരുന്നതാണ്. സർവകലാശാലയുടെ ചുമതലയിൽ നടത്തുന്ന സ്വാശ്രയ കോളജുകളിലെ 54 അധ്യാപകർക്ക് യു.ജി.സി ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്ന ഹൈേകാടതി വിധിക്കെതിരെ സർവകലാശാല സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളിയിരുന്നു. 2010ലെ വിധി ഏഴുവർഷമായിട്ടും നടപ്പാക്കാത്തിനെത്തുടർന്നാണ് അധ്യാപകർ കോടതിയലക്ഷ്യത്തിന് സർവകലാശാലക്കെതിരെ ഹരജി ഫയൽ ചെയ്തത്. കരാർ അടിസ്ഥാനത്തിലായിരുന്നു ഈ അധ്യാപകരുടെ നിയമനം. ഡോക്ടറേറ്റുള്ള മൂന്ന് അധ്യാപകർക്ക് സ്ഥിരനിയമന ഉത്തരവ് നൽകാതെ യു.ജി.സി സ്കെയിൽ ശമ്പളം അനുവദിച്ചു. ഇത് ഉന്നതതല സ്വാധീനത്തിൻെറ അടിസ്ഥാനത്തിലാെണന്ന് ആരോപിച്ച് സമാനയോഗ്യതയുള്ള അധ്യാപകർ യു.ജി.സി ശമ്പളം ആവശ്യപ്പെട്ട് ഹൈേകാടതിയെ സമീപിക്കുകയായിരുന്നു. ഇവർക്കും തുല്യശമ്പളം അനുവദിച്ച് ഹൈേകാടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. സർവകലാശാല അപ്പീൽ നൽകിയെങ്കിലും ഡിവിഷൻ ബഞ്ചും ഉത്തരവ് ശരിവെച്ചു. പിന്നീട് സർവകലാശാല സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും അധ്യാപകർക്ക് അനുകൂലമായാണ് വിധിയുണ്ടായത്. വിധി നടപ്പാക്കാൻ സാവകാശം തേടിയെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല. എന്നിട്ടും സാമ്പത്തികപ്രതിസന്ധി പറഞ്ഞ് അധ്യാപകർക്ക് ആനുകൂല്യം നൽകാൻ സർവകലാശാല തയാറായില്ല. ഇതിനെതിരെയാണ് ഒരുവിഭാഗം അധ്യാപകർ കോടതിയലക്ഷ്യത്തിന് ഹരജി നൽകിയത്. ഇതിനിടെ, കരാർ അധ്യാപകർക്ക് കോടതി ഉത്തരവുപ്രകാരം ആനുകൂല്യം നൽകുമെന്ന് പറയുമ്പോഴും സാമ്പത്തികപരാധീനത ചൂണ്ടിക്കാട്ടി വൈകിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണിൽ സർവകലാശാലയുടെ 25ഓളം സ്വാശ്രയ സ്ഥാപനങ്ങൾ പുതിയതായി രൂപവത്കരിച്ച സൊസൈറ്റിയുടെ കീഴിൽ ആക്കിയിരുന്നു. ആരോഗ്യസർവകലാശാല അംഗീകാരം നിഷേധിക്കപ്പെട്ടതിനെ ത്തുടർന്നായിരുന്നു ഇത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.