കോട്ടയം: ജില്ല പൊലിസ് മേധാവിയായി വി.എം. മുഹമ്മദ് റഫീഖിനെ നിയമിച്ചു. ബുധനാഴ്ച ഇദ്ദേഹം ചുമതലയേൽക്കും. ആലപ്പുഴ ജില്ല പൊലിസ് മേധാവിയായിരുന്നു. എറണാകുളം സിറ്റി പൊലീസ് െഡപ്യൂട്ടി കമീഷണറായിരിക്കെയാണ് ഐ.പി.എസ് ലഭിച്ചത്. മികച്ച സേവനത്തിന് 2014ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. എറണാകുളം മരട് സ്വദേശിയാണ്. കോട്ടയം ജില്ല പൊലീസ് മേധാവിയായിരുന്ന എൻ. രാമചന്ദ്രൻ അവധിയിൽ പോയതിനെത്തുടർന്നാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.