കോട്ടയം: ചാക്കിൽ കെട്ടി മൃതദേഹം ഉപേക്ഷിച്ച സംഭവങ്ങളിൽ കൊലയാളികളെ മണിക്കൂറുകൾക്കുള്ളിൽ പിന്തുടർന്ന് പിടികൂടാനായത് ജില്ലയിലെ പൊലീസിന് അഭിമാനനേട്ടമായി. മാങ്ങാനത്ത് തലയില്ലാതെ വെട്ടിനുറുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയെയും ഭാര്യയെയും പിടികൂടിയതാണ് ഇതിൽ ഒടുവിലത്തേത്. മൃതദേഹം കണ്ടെത്തിയപ്പോൾ തന്നെ ജില്ല പൊലീസ് മേധാവിയുടെ ചുമതലയുള്ള എ.സി.പി കറുപ്പ് സ്വാമിയുടെ നേതൃത്വത്തിൽ ജില്ലയിൽനിന്ന് അഞ്ചുദിവസത്തിനിടെ കാണാതായ 18 േപരുടെ പട്ടിക തയാറാക്കി. ഇതിനിടെയാണ് മകനെ കാണാനില്ലെന്ന സന്തോഷിെൻറ പിതാവിെൻറ പരാതി ശ്രദ്ധയിൽെപട്ടത്. വീട്ടിലെത്തി പിതാവിനോട് കാര്യങ്ങൾ ചോദിച്ചപ്പോൾ കാണാതാകുന്ന ദിവസം അവസാനമായി വിളിച്ചത് കുഞ്ഞുമോളാണെന്ന് പറഞ്ഞു. മൊബൈൽ ഫോൺ പരിശോധനയിൽ ഇത് വ്യക്തമായതോടെ നീക്കം വേഗത്തിലായി. മീനടത്തേക്ക് പാഞ്ഞ പൊലീസ് പ്രതികളായ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾ ചോദ്യംചെയ്തു. ആദ്യം ഇരുവരും മൊഴിമാറ്റിപ്പറഞ്ഞെങ്കിലും ഒടുവിൽ കുഞ്ഞുമോൾ പൊട്ടിക്കരഞ്ഞ് പൊലീസിനോട് സത്യം പറഞ്ഞു. ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി അതിരമ്പുഴയിൽ റബർ തോട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിലെ പ്രതിയെയും ദിവസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. 2016 ആഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മൃതദേഹം പൊതിഞ്ഞുകെട്ടാൻ ഉപയോഗിച്ച പോളിത്തീൻ കവറിലെ പാർസൽ നമ്പരിൽനിന്ന് തുടങ്ങിയ അന്വേഷണം എത്തിയത് അതിരമ്പുഴ നെടിയകാലായിൽ അശ്വതിയുടെ (20) കൊലപാതകത്തിലേക്കാണ്. സംഭവത്തിൽ അയൽവാസി ഈരാറ്റുപേട്ട മാമ്മൂട്ടിൽ ഖാദർ യൂസഫിനെ (ബഷീർ)പൊലീസ് അറസ്റ്റ് ചെയ്തു. ബഷീറിൽനിന്ന് ഗർഭിണിയായ യുവതിയെ ഇയാൾ പലയിടങ്ങളിൽ ഒളിവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കൊലപാതകം നടന്ന ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അശ്വതി അടിയേറ്റ് മരിക്കുകയുമായിരുന്നു. ഒരു ദിവസം കാറിനുള്ളിൽ സൂക്ഷിച്ച മൃതദേഹം പിറ്റേന്ന് റബർ തോട്ടത്തിൽ തള്ളി. മിമിക്രി കലാകാരനായിരുന്ന യുവാവിനെ മുഖത്ത് ആസിഡൊഴിച്ച് കൊലപ്പെടുത്തി ചാക്കിൽ െകട്ടി പാമ്പാടി കുന്നേൽ പാലത്തിനുസമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത് 2013 നവംബർ 23നായിരുന്നു. ചങ്ങനാശ്ശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെയാണ് (31) മരിച്ചനിലയിൽ കണ്ടെത്തിയത്. ലെനീഷിെൻറ കാമുകിയും നഴ്സിങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ ഷിജോ, ശ്യാംകുമാർ, രമേശൻ എന്നിവരെയും പൊലീസ് ദിവസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.