ബെവ്കോ ജീവനക്കാർക്ക് അധിക ബോണസ്: സാമ്പത്തിക അച്ചടക്കം പാലിക്കണം -തോമസ് ഐസക് കോട്ടയം: സർക്കാർ ജീവനക്കാർക്ക് ഉയർന്നതോതിൽ അധിക ബോണസ് നൽകുന്നതിൽ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിവേറജസ് ജീവനക്കാർക്ക് അധികമായി ബോണസ് നൽകുന്നതു സംബന്ധിച്ച തീരുമാനം മന്ത്രിസഭയോഗം കൈക്കൊള്ളും. അധികബോണസ് സ്ഥാപനത്തിെൻറ നിലനിൽപിനെ ബാധിക്കുന്ന സ്ഥിതിയാണ്. ഇത് സാർവത്രികമായാൽ വലിയ ബാധ്യതയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടേണ്ടത് ധനവകുപ്പിെൻറ ഉത്തരവാദിത്തമാണ്. ഇതര വകുപ്പുകെളക്കാൾ അധികതുക ബെവ്കോ ജീവനക്കാർക്ക് നൽകുന്നതുസംബന്ധിച്ച ധനവകുപ്പിെൻറ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ധനപരമായ വശം പരിശോധിച്ചാണ് നിലപാട് എടുക്കുന്നത്. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ മന്ത്രിസഭക്ക് തീരുമാനമെടുക്കാൻ അധികാരമുണ്ട്. ബെവ്കോയിലെ ജീവനക്കാർക്ക് 85,000 രൂപവരെ ബോണസ് അനുവദിക്കുമെന്ന് സൂചനയുണ്ടായ സാഹചര്യത്തിലാണ് ഇക്കാര്യം സംബന്ധിച്ച് ധനവകുപ്പ് പ്രതികരിച്ചത്. സ്വാശ്രയ ഫീസിലെ സുപ്രീംകോടതി ഉത്തരവ് സംബന്ധിച്ച പ്രതികരണം അതുമായി ബന്ധപ്പെട്ടവർ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.